Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..


ഒടുവിൽ വീണയെത്തി..ഇത്തവണ സംരക്ഷിക്കാൻ അച്ഛനും പാർട്ടിയുമില്ല..കനത്ത കാവലിൽ ഇ ഡി ഓഫീസ്..ഇന്നത്തെ ദിവസം നിർണായകമാകും..ഉത്തരങ്ങൾ തേടി കേന്ദ്ര അന്വേഷ ഏജൻസികൾ..

സൗദിയുടെ യുദ്ധവിമാനം തകർന്നുവീണു...! അപകട സമയത്ത് വിമാനത്തിലെ രണ്ട് പൈലറ്റുമാർ രക്ഷപെട്ടത് ലൈഫ് ചെയർ ഉപയോഗിച്ച്

29 AUGUST 2023 05:03 PM IST
മലയാളി വാര്‍ത്ത

സൗദി വ്യോമസേനയുടെ ഭാഗമായ യുദ്ധവിമാനം തകർന്നുവീണു. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലെ എയർ ബേസ് പരിധിയിൽ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പ്രതിരോധ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഏകദേശം 3.44 നാണ് വിമാനം തകർന്നു വീഴുന്നത്. വിമാനത്തിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്.

അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന ഇവർ രക്ഷപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദഹ്റാനിലെ കിംഗ് അബ്ദുൾ അസീസ് എയർ ബേസിലെ പരീക്ഷണ പറക്കലിനിടയിലാണ് ടൊർണാഡോ വിഭാഗത്തിലുള്ള വിമാനം തകർന്നു വീണതെന്നാണ് ഔദ്യോഗികമായുള്ള അറിയിപ്പ്.

അപകടം സംഭവിച്ചപ്പോൾ ലൈഫ് ചെയർ ഉപയോഗിച്ചാണ് പൈലറ്റുമാർ രക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ അപകടത്തിൽ പരിക്കുകളോ നാശനഷ്ടങ്ങളോ ഇല്ലെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് തുർക്കി അൽ മാലികി പറഞ്ഞു.

എന്താണ് അപകടത്തിന്റെ കരണം എന്ന് കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണ സമിതി നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വരും ദിവസങ്ങളിൽ മന്ത്രാലയം പുറത്തുവിടുമായിരിക്കും.

ജൂലൈയിൽ സൗദിയിൽ യുദ്ധവിമാനം തകർന്നു വീണ് രണ്ട് ജീവനക്കാർ മരണപ്പെടുകയുണ്ടായി. തലസ്ഥാനമായ റിയാദില്‍ നിന്ന് 815 കിലോമീറ്റര്‍ അകലെയുള്ള ഖമീസ് മുഷൈത്തിൽ ആണ് യുദ്ധവിമാനം തകർന്ന് വീണതെന്നാണ് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

പരിശീലന പറക്കലിനിടെ സൗദി റോയല്‍ എയര്‍ഫോഴ്‌സിന് കീഴിലെ എഫ്-15 എസ്എ യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് എഫ്-15.വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ അപകടത്തില്‍ മരിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (1 minute ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (4 minutes ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (7 minutes ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (10 minutes ago)

ഉറക്കമില്ലാതെ ISRO  (30 minutes ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (37 minutes ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (54 minutes ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (55 minutes ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (1 hour ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (1 hour ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (1 hour ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (1 hour ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (1 hour ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (1 hour ago)

Malayali Vartha Recommends