കോക്ക്പിറ്റിൽ പുകയുടെ ഗന്ധം, പറക്കലിനിടെ വിമാനത്തിൽ അപകടം മണത്ത പൈലറ്റ് ചെയ്തത്, എയർ സീഷെൽസ് വിമാനത്തിന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്....!!

കോക്ക്പിറ്റിൽ പുക മണം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിങ്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സാങ്കേതിക തകരാർ നേരിട്ട വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. 137 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം വിജയകരമായി ലാൻഡ് ചെയ്തു, യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും കമ്പനി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച രാത്രി 8.12 ന് നാണ് സംഭവം. സീഷെൽസിൽ നിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്നു എയർ സീഷെൽസ് വിമാനമാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. പറക്കലിനിടെ കോക്ക്പിറ്റിൽ പുക മണം അനുഭവപ്പെടുകയായിരുന്നു. പൈലറ്റിന് ആപകടം മണത്തതോടെ അടിയന്തിര ലാൻഡിംഗ് നടത്താൻ അനുമതി തേടുകയായിരുന്നു.
വിമാനത്തിൽ നിന്ന് എയർപോർട്ട് കൺട്രോൾ ടവറിന് അടിയന്തിര ലാൻഡിംഗ് നടത്താൻ സന്ദേശം ലഭിച്ചതായി കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരും അറിയിച്ചു.തുടർന്ന് വിമാനത്തിന് സഹായമെത്തിക്കാൻ എല്ലാ സജജീകരണങ്ങളും വിമാനത്താവളത്തിൽ സജജീകരിച്ചിരുന്നു.
വിമാനത്താവളത്തിലെ എമർജൻസി ഓപ്പറേഷൻ മാനേജ്മെന്റ് റൂം പ്രവർത്തനക്ഷമമാക്കി, പ്രാദേശിക സമയം രാത്രി 8.40 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. വിമാനത്തിലെ ആറ് ക്രൂ അംഗങ്ങളെയും മൂന്ന് കുട്ടികളെയും 128 മറ്റ് യാത്രക്കാരെയും ജിദ്ദയിലെ ഒരു ഹോട്ടലിലേക്ക് മാറ്റിയതായും കെഐഎ പ്രസ്താവനയിൽ പറഞ്ഞു. ജിദ്ദയിൽ വിമാനം ഇറക്കിയതിനെത്തുടർന്ന് സൗദി അറേബ്യയിലെ അധികാരികൾക്ക് ചൊവ്വാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നന്ദി പറഞ്ഞു.
https://www.facebook.com/Malayalivartha