Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...


ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...

824 സ്വദേശികളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി, യുഎഇയിൽ 565 സ്വകാര്യ കമ്പനികൾ സ്വദേശിവൽക്കരണനിയമം ലംഘിച്ചതായി കണ്ടെത്തൽ, നിയമലംഘനം നടത്തിയ കമ്പനികൾക്ക് പിഴ ചുമത്തി

31 AUGUST 2023 05:08 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ സ്വകാര്യ മേഖലയിൽ 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്ക്കരണമാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ഈ വർഷം നടപ്പിലാക്കേണ്ട ഒരു ശതമാനം സ്വദേശിവൽക്കരണം ജൂലൈ 7 നകം പൂർത്തിയാക്കണമെന്നാണ് കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നത്. സമയപരിധി അവസാനിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ സ്വകാര്യ കമ്പനികൾ കൃത്യമായി സ്വദേശിവത്ക്കരണം നടപ്പാക്കിയോ എന്ന് വിലയിരുത്താൻ അധികൃതരുടെ നേതൃത്വത്തിൽ പരിശോധനയും ആരംഭിച്ചിരുന്നു. പരിശോധനയിൽ യുഎഇയിൽ 565 സ്വകാര്യ കമ്പനികൾ സ്വദേശിവൽക്കരണനിയമം ലംഘിച്ചതായി കണ്ടെത്തിയിരിക്കുകയാണ്.

മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിൽ രംഗത്ത് ഓരോ വർഷവും രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് യുഎഇ തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം. അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഈ വർഷം ആദ്യപകുതിയിൽ ഒരു ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. ഈ കർശന നിർദ്ദേശമാണ് കമ്പനികൾ ലംഘിച്ചത്.

824 സ്വദേശികളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയതായാണ് കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ മുതൽ ഇതുവരെയുള്ള കണക്കാണിത്. നിയമലംഘനം നടത്തിയ കമ്പനികൾക്ക് ഇരുപതിനായിരം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തി. ചില കമ്പനികളെ തരംതാഴ്ത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ പതിനേഴായിരം സ്വകാര്യ കമ്പനികളിലായി 81,000 സ്വദേശികൾ രാജ്യത്ത് ജോലി ചെയ്യുന്നത്. ഇത്രയധികം സ്വദേശികൾ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം യുഎഇയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം വിപുലീകരിക്കുകയാണ്. അടുത്ത വർഷം മുതൽ 20ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളും സ്വദേശിവൽക്കരണം നിർബന്ധമായും നടപ്പാക്കണമെന്നാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണ മേഖല, ആരോഗ്യസംരക്ഷണം തുടങ്ങി 14 മേഖലയിലെ കമ്പനികൾക്ക് നിയമം ബാധകമാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

സ്വദേശിവൽക്കരണ മേഖലകൾ

ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ്, ഫിനാൻഷ്യൽ ആൻഡ് ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ ആൻഡ് ടെക്നിക്കൽ ആക്ടിവിറ്റീസ്, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് സപ്പോർട്ട് സർവീസസ്, ആർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്, മൈനിങ് ആൻഡ് ക്വാറിയിങ്, ട്രാൻസ്ഫർമേറ്റീവ് ഇൻഡസ്ട്രീസ്, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സേവനം, നിർമാണം, ഹോൾസെയിൽ ആൻഡ് റീട്ടെയ്ൽ, ട്രാൻസ്പോർട്ടേഷൻ ആൻ‍ഡ് വെയർഹൗസിങ്, ഹോസ്പിറ്റാലിറ്റി ആൻഡ് റസിഡൻസി സർവീസസ്. എന്നാൽ ഫ്രീസോൺ കമ്പനികൾക്ക് ഇളവ് ലഭിക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (12 minutes ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (27 minutes ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (55 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്  (8 hours ago)

ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത  (8 hours ago)

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ട  (8 hours ago)

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള  (8 hours ago)

വേടനെതിരെ ഗവേഷകയുടെ പരാതിയില്‍ പുതിയ കേസ്  (9 hours ago)

ആറുവര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവത്തില്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍  (10 hours ago)

രാഹുല്‍ ബുദ്ധിമാനായിരുന്നുവെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍  (10 hours ago)

കുവൈറ്റില്‍ വ്യാജമദ്യ വേട്ടയില്‍ കുടുങ്ങി മൂന്ന് പ്രവാസികള്‍  (10 hours ago)

സിനിമാനുഭവം തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലന്‍  (10 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

മദ്യലഹരിയില്‍ കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മര്‍ദനം  (11 hours ago)

വ്യോമയാന വ്യവസായ മേഖല വലിയ കുതിപ്പ് ഉണ്ടാക്കുന്നത് ലക്ഷ്യം വച്ചാണ് ഏവിയേഷൻ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (12 hours ago)

Malayali Vartha Recommends