പ്രവാസികൾക്കുള്ള നിയന്ത്രണം എടുത്തുമാറ്റി, വിസ നടപടികള്‍ പുനഃരാരംഭിക്കുന്നതിന്റെ ആദ്യപടിയെന്നോണം ആരോഗ്യ മേഖലയിലുള്ളവരുടെ കുടുംബങ്ങള്‍ക്ക് വിസ അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി...!!

കുവൈത്തിൽ വർഷങ്ങളായി ഫാമിലി വിസകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാിരുന്നു. കുവൈത്തിൽ വിദേശികൾ പെരുകുന്നതും അനധികൃത താമസക്കാരുടെ സാന്നിധ്യവുമാണ് ഫാമിലി വിസിറ്റ് വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. ഇത് മൂലം പല പ്രവാസികൾക്കും നാട്ടിൽ നിന്ന് കുടുംബങ്ങളെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. ഈ ഒരു സാഹചര്യത്തിൽ താൽക്കാലികമായി നിർത്തിവെച്ച കുടുംബ വിസ നടപടികൾ കുവൈറ്റ് പുനരാരംഭിക്കാനൊരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. എന്നാൽ ആദ്യഘട്ടത്തിൽ ആരോഗ്യ മേഖലയിലുള്ളവരുടെ കുടുംബങ്ങൾക്കാണ് വിസ അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. 15 വയസുവരെയുള്ള ആൺകുട്ടികൾക്കും 18 വയസ് വരെയുള്ള പെൺമക്കൾക്കുമാണ് വിസ അനുവദിക്കുക. കഴിഞ്ഞമാസം തന്നെ ഇതുസംബന്ധിച്ച നടപടികൾ ആരംഭിച്ചിരുന്നു. വിസ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങൾ സഹൽ ആപ്പ് വഴിയാകും ലഭ്യമാവുക. കുടുംബ വിസ നടപടികൾ പുനഃരാരംഭിക്കുന്നതിന്റെ ആദ്യപടിയായാണ് ഇതിനെ കാണുന്നത്.
കുവൈത്തിൽ സ്ഥിര താമസക്കാരായ വിദേശികൾക്ക് ഫാമിലി വിസ ലഭിക്കുവാൻ നിലവിൽ 450 ദിനാർ ആണ് കുറഞ്ഞ ശമ്പളനിരക്ക്. എന്നാൽ പുതിയ നിർദ്ദേശ പ്രകാരം അപേക്ഷകരുടെ കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാർ ആയി ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ. സന്ദർശക വിസ നൽകുന്നതിനുള്ള ഫീസ് മുൻകാലങ്ങളിൽ അപേക്ഷിച്ചതിൽ നിന്ന് 100 ശതമാനം വർധിച്ചേക്കും.അതുപോലെ ജീവിത പങ്കാളി, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് മാത്രമാകും കുടുംബ വിസ ലഭിക്കുക. സഹോദരങ്ങൾ ഉൾപ്പെടെ മറ്റാർക്കും ഫാമിലി വിസ അനുവദിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതും പുതിയ തീരുമാനത്തിൽ ഉൾപ്പെടുന്നു. ഫാമിലി വിസ ഇൻഷുറൻസ് വർധിപ്പിക്കുന്നതിനാൽ വിസ ചെലവ് കുത്തനെ കൂടും. വിസ കാലാവധി 3 മാസത്തിൽ നിന്ന് ഒരു മാസമായി കുറയാനും സാധ്യതയുണ്ട്. സന്ദർശന കാലയളവ് അവസാനിച്ച ഉടൻ തന്നെ സന്ദർശകൻ രാജ്യം വിടുമെന്ന് അപേക്ഷകൻ സത്യവാങ് മൂലം സമർപ്പിക്കണം. കാലാവധി കഴിഞ്ഞിട്ടും സന്ദർശകൻ തിരിച്ചു പോയില്ലെങ്കിൽ അപേക്ഷ സമർപ്പിച്ചയാൾ നിയമപരവും സാമ്പത്തികപരവും ഭരണപരവുമായ ഉത്തരവാദിത്തങ്ങൾക്ക് ബാധ്യസ്ഥൻ ആയിരിക്കികയും ചെയ്യും.
മാത്രവുമല്ല അപേക്ഷകന് സന്ദർശക വിസ നൽകുന്നതിൽ ആജീവാനന്തകാല വിലക്ക് ഏർപ്പെടുത്തുന്നതായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സന്ദർശന വിസ അനുവദിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞതായും അന്തിമ അനുമതിക്കായി ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.കഴിഞ്ഞവർഷം ജൂണിലായിരുന്നു കുവൈറ്റിൽ കുടുംബ വിസ അനുവദിക്കുന്നത് നിർത്തിവെച്ചത്. എന്നാൽ ഏറെക്കാലമായി നിർത്തിവെച്ച വിസ നടപടി പുനഃരാരംഭിക്കുന്നത് പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം നോക്കി കാണുന്നത്.
സന്ദർശന വിസയും അനുവദിക്കാതെയായതോടെ കുടുംബത്തെ കൂടെ കൊണ്ടുവരാനാകാത്ത സാഹചര്യത്തിലായിരുന്നു പ്രവാസികൾ. നിലവിൽ തൊഴിൽ വിസയും, കൊമേഴ്ഷ്യൽ സന്ദർശന വിസയും മാത്രമേ അനുവദിക്കുന്നുള്ളൂ. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഒന്നരവർഷത്തിനുശേഷം വിസ വതരണം പുനഃരാരംഭിച്ചിരുന്നു. എന്നാൽ ജൂണോടെ വീണ്ടും നിർത്തലാക്കി.
https://www.facebook.com/Malayalivartha