അവധികഴിഞ്ഞ് നാട്ടിൽനിന്ന് എത്തിയിട്ട് മണിക്കൂറുകൾ മാത്രം...! സൗദിയിൽ പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

സൗദിയിൽ അവധികഴിഞ്ഞ് നാട്ടിൽനിന്നെത്തിയ മലയാളി രണ്ടാംദിനം താമസസ്ഥലത്തുവെച്ച് മരിച്ചു. കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാർ (51) ആണ് മരിച്ചത്. നാട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് റിയാദിലെ അൽഖലീജ് ഡിസ്ട്രിക്റ്റിലെ താമസസ്ഥലത്ത് തിരിച്ചെത്തിയത്. 12 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഹൗസ് ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്.
പിതാവ്: പരേതനായ കൃഷ്ണൻ കുട്ടി, മാതാവ്: കൃഷ്ണമ്മ, ഭാര്യ: ജനനി നിർമല, മക്കൾ: കാവ്യ, കൃഷ്ണ. മൃതദേഹം നാട്ടിൽ അയക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ജാഫർ വീമ്പൂർ, ഹനീഫ മുതുവല്ലൂർ എന്നിവർ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha