സർവീസുകളുടെ ചാകര...!! സൗദിയിൽ നിന്ന് കേരളത്തിലേക്ക് പുതിയ 2 സർവീസുകൾ പ്രഖ്യാപിച്ച് ഈ വിമാനക്കമ്പനി

പ്രവാസികൾക്ക് നാട്ടിലക്ക് പറക്കാൻ വിമാനസർവീസുകളുടെ ചാകരയാണ്. ഒരോ ദിവസവും വിമാനക്കമ്പനികൾ സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചതായുള്ള വാർത്തയാണ് പുറത്തുവരുന്നത്. ഇപ്പോൾ സൗദിയിലുള്ള പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് യാത്രചെയ്യാൻ പറ്റിയ അവസരമാണ്. സൗദിയിലെ റിയാദ് കേന്ദ്രമായുള്ള ഫ്ലൈനാസ് വിമാനക്കമ്പനി കോഴിക്കോട് –റിയാദ് സെക്ടറിൽ രണ്ടു സർവീസുകൾകൂടി ആരംഭിക്കുന്നു. ഇതോടെ ആഴ്ചയിൽ നിലവിലുള്ള 4 സർവീസുകൾ 6 ആകും.
വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസുകൾ ഉണ്ടാകും. റിയാദിൽനിന്നു പ്രാദേശിക സമയം രാത്രി 12.40നു പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 8.20ന് എത്തും. കോഴിക്കോട്ടുനിന്ന് രാവിലെ 9.10നു പുറപ്പെട്ട് പ്രാദേശിക സമയം 11.45നു റിയാദിലെത്തും. പുതിയ 2 സർവീസുകൾകൂടി ആരംഭിക്കുന്നത് ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ സഹായകമാകും.
സൗദിയിലെ പ്രവാസികൾക്കായി 3000 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുകയാണ് കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജസീറ എയർവെയ്സും രംഗത്തുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ വിമാനപ്പമ്പനി വൻ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 169 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. മൂന്നു ദിവസത്തിനുള്ളിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. ജിദ്ദ, ഹായിൽ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് 349 റിയാലും, ഖസീം,ദമ്മാം, മദീന എന്നിവിടങ്ങളിൽ നിന്ന് 299 റിയാലുമാണ് ടിക്കറ്റ് നിരക്ക്.കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് ജസീറ എയർവെയ്സിന് സർവീസുള്ളത്.
കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രവാസികൾക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. കൊച്ചിക്ക് പുറമെ ഇന്ത്യയിൽ മുംബൈ, ദൽഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങിലേക്ക് ജസീറ എയർവേയ്സ് സർവീസ് നടത്തുന്നുണ്ട്. ജിദ്ദയിൽനിന്ന് മുംബൈയിലേക്ക് 199 റിയാലും ബംഗളൂരുവിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 249 റിയാലുമാണ് നിരക്ക്.
എന്നാൽ റിയാദിൽനിന്ന് ചെന്നൈയിലേക്ക് 299, ഹൈദരാബാദിലേക്ക് 229, മുംബൈ, ദൽഹി എന്നിവിടങ്ങളിലേക്ക് 169, ബംഗളൂരു 299 എന്നിങ്ങിനെയാണ് ഈടാക്കുന്നത്. കൂടാതെ ദമാമിൽ നിന്നു ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും 299 റിയാലാണ്. അൽ ഖസീം, ഹായിൽ, മദീന എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ വിവാനത്താവളങ്ങളിലേക്കും ടിക്കറ്റിന് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കുന്ന ഹോളിഡേ സെയിൽ ഇത്തിഹാദ് എയര്‍വേയ്‌സും പ്രഖ്യാപിച്ചിട്ടുണ്ട്.സെപ്റ്റംബര്‍ 10 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഹോളിഡേ സെയില്‍ ഓഫറിന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. സെപ്റ്റംബര്‍ 11 മുതല്‍ 2024 മാര്‍ച്ച് 24 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളാണ് അവധിക്കാല ഓഫറിന്റെ പരിധിയില്‍ വരികയെന്ന് കമ്പനി അറിയിപ്പില്‍ പറയുന്നു. ഇക്കണോമി ക്ലാസില്‍ വിവിധ നഗരങ്ങളിലേക്ക് അബുദാബിയില്‍ നിന്ന് 895 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha