Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

11 കിലോമീറ്റര്‍ നീളമുള്ള കൃത്രിമ കനാല്‍, മറാഫി എന്ന പേരിൽ ജിദ്ദയില്‍ ഒരുങ്ങുന്നത് വിസ്മയനഗരം, വികസന പദ്ധതികളിൽ വൻ കുതിച്ചുച്ചാട്ടത്തിന് ഒരുങ്ങി സൗദി അറേബ്യ...!!

05 SEPTEMBER 2023 04:39 PM IST
മലയാളി വാര്‍ത്ത

നിയോം പോലുള്ള വന്‍കിട പദ്ധതികള്‍ക്ക് പുറമേ വികസന പദ്ധതികളിൽ വൻ കുതിച്ചുച്ചാട്ടത്തിന് ഒരുങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധികാരത്തിലേറിയത് മുതൽ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിവരുന്നു. ഇപ്പോൾ മറ്റൊരു വൻകിട പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് സൗദി അറേബ്യ. മറാഫി എന്ന പേരിൽ ജിദ്ദയില്‍ ഒരു വിസ്മയനഗരം ഉയരാന്‍ പോവുകയാണ്.

സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനു കീഴിൽ ജിദ്ദയുടെ വടക്ക് ഭാഗത്തായാണ് നഗരം നിർമിക്കുന്നത്.ലോകത്തിന് മുമ്പിൽ വലിയ സാധ്യതകൾ തുറന്നിടുന്ന തരത്തിലാണ് ഇതിന്റെ നിർമാണം. ജിദ്ദയുടെ വടക്കു ഭാഗത്തായി രൂപകല്‍പ്പന ചെയ്യുന്ന ഈ നഗരത്തെ ചുറ്റി 11 കിലോമീറ്റര്‍ നീളമുള്ള ഒരു കൃത്രിമ കനാല്‍ ഉണ്ടായിരിക്കും. സൗദിയിലെ ആദ്യത്തെ കൃത്രിമക്കനാലായിരിക്കും മറാഫിക്ക് ചുറ്റും നിർമിക്കാൻ പോവുന്നത്.

ഷിക്കാഗോ, സ്റ്റോക്ക്ഹോം, ഹാംബർഗ്, സെൻട്രൽ ലണ്ടൻ എന്നിവിടങ്ങളിലുള്ള ജലാശയങ്ങൾക്കു തുല്യമായ രീതിയിലാ കൃത്രിമക്കനാലിന്റെ നിർമാണം. രണ്ടുവശത്ത് വീടുകളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് കനാൽ പണിയുക. സൗദിയുടെ ജീവിതനിലവാരം ഉയർത്തുക, ജിദ്ദയുടെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുക എന്നിവയാണ് പുതിയ നഗരത്തിന്റെ നിർമാണത്തിലൂടെ ലക്ഷ്യംവെക്കുന്നത്.പതിറ്റാണ്ടുകളായി വ്യാപാരികളുടെയും സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും പ്രിയ ഇടങ്ങളിലൊന്നാണ് ജിദ്ദ. ആ ജിദ്ദയിലേക്ക് യാത്ര ചെയ്യാൻ ഇനി ഒരു കാരണംകൂടിയായിരിക്കും മറാഫി എന്ന പുതിയ നഗരം.

പരിസ്ഥിതിയുമായി ഇഴചേര്‍ന്നുള്ള ജീവിതം നഗരവാസികള്‍ക്ക് പ്രധാനം ചെയ്യുന്ന പദ്ധതി അതിമനോഹരമായ ജീവിതാനുഭവമായിരിക്കും നല്‍കുക. അത്യാധുനികമായ ഭവന-വാണിജ്യ കെട്ടിടങ്ങള്‍, ഒഴിവുസമയങ്ങള്‍ക്കും വിനോദോപാധികള്‍ക്കും മികച്ച ഇടങ്ങളും മറാഫിയിലുണ്ടാവും. ജിദ്ദ നഗരത്തിന്റെ സമ്പന്നമായ സാംസ്‌കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകം നിലനിര്‍ത്തിക്കൊണ്ടായിരിക്കും ഈ സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിക്കുക.

വാട്ടര്‍ ടാക്‌സികള്‍, ബസ്സുകള്‍, റെഡ് ലൈന്‍ സബ്‌വേ സ്റ്റേഷന്‍ എന്നിവയുള്‍പ്പെടെ മള്‍ട്ടിമോഡല്‍ ഗതാഗത സംവിധാനത്തിലൂടെ ജിദ്ദയുടെ മറ്റ് ഭാഗങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ യാത്രികര്‍ക്ക് യാത്ര ചെയ്യാനും സൗകര്യമുണ്ടാവും. കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കനാലും ഇതിനൊപ്പമുണ്ടാവും.

പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ചുള്ള വന്‍കിട പദ്ധതി ഒരുക്കുന്നത് റോഷന്‍ ഗ്രൂപ്പാണ്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നിരവധി നിര്‍മാണ ഗ്രൂപ്പുകളിലൊന്നാണ് റോഷന്‍ ഗ്രൂപ്പ്. സൗദിയുടെ വിഷന്‍ 2030ന്റെ പൂര്‍ത്തികരണത്തിനായി സജീവമായ പങ്ക് വഹിക്കുന്നു വാണിജ്യ സ്ഥാപനമായ റോഷന്‍ ഗ്രൂപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (8 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (8 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (8 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (8 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (8 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (9 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (9 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (9 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (9 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (10 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (10 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (10 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (10 hours ago)

Malayali Vartha Recommends