ആ ലക്ഷ്യം നിറവേറ്റും...!! ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് മുഹമ്മദ് ബിൻ സൽമാൻ, സൗദി കിരീടാവകാശിയുടെ സന്ദർശനം കോടികളുടെ നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നതിനിടെ, സന്ദര്‍ശനത്തില്‍ ഉഭയകക്ഷിബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയാവും

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയിലേക്ക്. എംബിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കീരീടാവകാശി ശനിയാഴ്ച ഇന്ത്യയിലേക്ക് യാത്രതിരിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇത് പ്രവാസികൾക്കും ഇന്ത്യക്കാരായ എല്ലാവര്ക്കും വളരെ സന്തോഷം നൽകുന്ന വാർത്ത തന്നെയാണ് .
സൗദിയില്‍ നിന്ന് കോടികളുടെ നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നതിനിടെയാണ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം. മുഹമ്മദ് ബിന്‍ സല്‍മാനെ ഇന്ത്യയിലേക്ക് നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു. നേരത്തെ സൗദിയില്‍ സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ക്ഷണക്കത്ത് ബിന്‍ സല്‍മാന് കൈമാറുകയും ചെയ്തു. വൈകാതെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ബിന്‍ സല്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ ജൂണിൽ മോദിയും ബിന്‍ സല്‍മാനും ഫോണില്‍ സംസാരിച്ചപ്പോഴും ഇക്കാര്യം ചര്‍ച്ചയായി. എന്നാൽ ഇപ്പോഴത്തെ ഈ സന്ദർശനം. ഇന്ത്യ ആതിഥ്യമരുളുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ്. അദ്ദേഹത്തിന് ഊഷ്മളവരവേൽപ്പ് നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഉച്ചകോടിക്കായി സെപ്റ്റംബര്‍ 9,10 തീയതികളിലൊന്നില്‍ കിരീടാവകാശി ഇന്ത്യയിലേക്ക് പുറപ്പെടുമെന്നും 11ന് ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യ സന്ദര്‍ശനത്തില്‍ ഉഭയകക്ഷിബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയാവും.
സെപ്റ്റംബര്‍ 11 തിങ്കളാഴ്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാത്രിയോടെയായിരിക്കും ഇന്ത്യയില്‍ നിന്ന് മടങ്ങുക. എംബിഎസിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് സൗദി രാഷ്ട്രീയകാര്യ-സാമ്പത്തികകാര്യ സഹമന്ത്രി സൗദ് അല്‍ സാത്തി കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയിരുന്നു.
മുമ്പ് ഇന്ത്യയില്‍ അംബാസഡറായി സേവനമനുഷ്ടിച്ചിരുന്ന അല്‍ സാത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ് സെക്രട്ടറി ഔസാഫ് സയീദുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.
അടുത്തിടെ ഇന്ത്യയിലെ സൗദി അംബാസഡര്‍ സാലിഹ് ഈദ് അല്‍ഹുസൈനി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ മേഖലയിലുമുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു.2019 ഫെബ്രുവരിയിലാണ് സൗദി കിരീടാവകാശി അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.
https://www.facebook.com/Malayalivartha