ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സംശയം, ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ കണ്ടത് നടുക്കുന്ന കാഴ്ച്ച, ബഹ്റെെനിൽ മലയാളി യുവാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി യുവാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബഹ്റെെനിലാണ് ഈ സംഭവം. മലപ്പുറം പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയനെയാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 46 വയസായിരുന്നു. ബഹ്റെെനിൽ ചെറുകിട പലചരക്ക് കച്ചവടം നടത്തിവരികയായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായാണ് റിപ്പോർട്ട്. ഭാര്യ അമൃതയും മകനും ഇപ്പോൾ നാട്ടിലാണുള്ളത്.
ഞായറാഴ്ച മുതൽ ജയനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. തുടർന്ന് ബന്ധുക്കൾ ബഹ്റെെനിലുള്ള സുഹൃത്തുക്കളെ വിളിച്ച് വിവരം പറഞ്ഞു.കച്ചവടം നടത്തിവന്ന കടയുടെ ഷട്ടർ തുറന്ന നിലയിൽ ആയിരുന്നെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടയിൽ മുഴുവനായും പരിശോധന നടത്തി. തുടർന്ന് സ്പോൺസറെ വിവരം അറിയിച്ചു. സ്പോൺസർ ആണ് പോലീസിൽ പരാതി നൽകി.
പിന്നീടാണ് ഇദ്ദേഹം മുൻപ് കുടുംബസമേതം താമസിച്ചിരുന്ന ഫ്‌ളാറ്റിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈനും സ്പോൺസറും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിന് വേണ്ടിയുള്ള നിയമ നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha