പ്രവാസികളെ വീണ്ടും വെട്ടിലാക്കി കുവൈത്ത് ഭരണകൂടം, വിസയിലെ വ്യക്തി വിരങ്ങൾ മാറ്റം വരുത്തുന്നതിനും വിലക്ക്

കുവൈത്തിൽ വിസ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രവാസികളുടെ വിസയിലെ വ്യക്തി വിരങ്ങൾ മാറ്റം വരുത്തുന്നതിനും വിലക്ക്. വിസയിലെ പേര്, ജനന തിയതി, രാജ്യം തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്തുന്നത് ആണ് കുവെെറ്റ് വിലക്കിയിരിക്കുന്നത്. വിസയിലെ വിലരങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്നവർ കമ്പനി ഉടമ വഴി വിസ റദ്ദാക്കാൻ അപേക്ഷിക്കണം. തുടർന്ന് വിസ റദ്ദാക്കി പുതിയ വിസക്ക് അപേക്ഷിക്കണം. തൊഴിൽ, സന്ദർശന വിസകൾ ഓൺലെെൻ വഴിയും റദ്ദാക്കാൻ സാധിക്കും.
എന്നാൽ മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് വിസ പുതുക്കുന്നതിനുള്ള ഫീസ് കുവെെറ്റിൽ നന്നേ കുറവായിരുന്നു. എന്നാൽ ഇത് കുത്തനെ കൂട്ടുമെന്ന കുവൈത്തിന്റെ നടപടി പ്രവാസികളെ വെട്ടിലാക്കുന്നതാണ്. ഇത്തരത്തിലൊരു നീക്കം നടത്താൻ കുവൈത്ത് ഭരണകൂടം ആലോചിക്കുന്നു എന്നതരത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. ഇഖാമ ഫീസ് വർധന സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്‍റെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തേ പലതവണ ഇത്തരത്തിലുള്ള നിർദേശങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട തീരുമാനം മാറ്റിവെക്കുകയായിരുന്നു. കുവെെറ്റിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലരും കുടുംബമായാണ് കഴിയുന്നത്. ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ള നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും.
https://www.facebook.com/Malayalivartha