സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു

സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കൽ സമീൽ (38) ആണ് റിയാദിൽ മരിച്ചത്. നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെഎംസിസി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ അടക്കമുള്ള പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
ഭാര്യ: സുബൈദ, , പിതാവ് മുഹമ്മദ് സലീം, മാതാവ്: സുബൈദ, മക്കൾ: മുഹമ്മദ് ഷീറാസ്, സുഹൈൽ മുഹമ്മദ്, ഷയാൻ ഷാസ്.
അതേസമയം ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫല്‍ ഹുദവി (35) ആണ് മരിച്ചത്. രണ്ടു മാസം മുമ്പ് ഖത്തറിലെത്തിയ നൗഫല്‍ ദോഹയിലെ സ്വകാര്യ ടൈപ്പിങ് സെന്ററിലെ ജീവനക്കാരനായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് വിശ്രമിക്കുകയായിരുന്നു. ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുയും മരണം സംഭവിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha