Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

യുഎഇയ്ക്ക് പുറമേ സ്വദേശിവത്ക്കരണം കർശനമാക്കി സൗദി അറേബ്യ, ഈ തൊഴിൽ മേഖലയിൽ സൗദിവത്ക്കരണം 35 ശതമാനമായി ഉയർത്താൻ തീരുമാനം, അടുത്ത വർഷം മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ

14 SEPTEMBER 2023 05:48 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ ആശങ്കയിലാക്കി യുഎഇയ്ക്ക് പുറമേ സ്വദേശിവത്ക്കരണം കർശമാക്കിയ ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. പദ്ധതി വൻവിജയമായതോടെ തൊഴിലില്ലാഴ്മ നിരക്കിൽ ഗണ്യമായ കുറവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതിലൂടെ സ്വകാര്യമേഖലയിൽ ഒട്ടേറെ സ്വദേശികൾ മികച്ച ശമ്പളം വാങ്ങുന്നതായും റിപോർട്ട് വ്യക്തമാക്കുന്നു. വളരെ കിറുകൃത്യമായി നീക്കങ്ങളാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിൽ സൗദിയുടെ വി‍ജയമെന്ന് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

സൗദി വീണ്ടും സ്വദേശിവത്കരണത്തിലേക്ക് പോകുകയാണ്. ഇത്തവണ ദന്താശുപത്രികളിൽ സൗദിവത്ക്കരണം 35 ശതമാനമായി ഉയർത്താനാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയവുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്. അടുത്ത വർഷം 2024 മാർച്ച് 10 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

സൗദിയിൽ വ്യത്യസ്ത പ്രവിശ്യകളിൽ യുവതി, യുവാക്കൾക്കും കൂടുതൽ ഉത്തേജകവും ഉൽപാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാനുള്ള മന്ത്രാലയങ്ങളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഡെന്റൽ മെഡിസിൻ മേഖലയിൽ സൗദിവൽക്കരണം ഉയർത്തുന്നത്. തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണം ഉയർത്തുക. അവരുടെ പങ്കാളിത്തം ഉയർത്തുന്നതിന് വേണ്ടി പുതിയ തീരുമാനം നടപ്പാക്കുന്നത്.

തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കും വിപണിയിൽ ഡെന്റൽ പ്രെഫഷൻ വിഹിതത്തിനും അനുസൃതമായി പുതിയ തീരുമാനം നടപ്പാക്കുന്നതിന് ആരോഗ്യ മന്ത്രാലയം മേൽനോട്ടം വഹിക്കും. സ്വദേശി ജീവനക്കാരെ കൂടുതലായി ജോലിയിലേക്ക് പ്രവേശിപ്പിക്കും. സ്വദേശി ജീവനക്കാരുടെ ശേഷി വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വദേശി തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിവധ പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്.

എന്നാൽ മിക്ക ഗൾഫ് രാജ്യങ്ങളിലെ പോലെ തന്നെ സൗദിയിലും വെല്ലുവിളിയായി നിൽക്കുന്നത് തൊഴില്‍ വിപണിയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് സ്വദേശി തൊഴിലാളികളെ ലഭിക്കാത്തതാണ്. അതിനും സൗദിയുടെ പക്കൽ പോംവഴിയുണ്ട്. സ്വദേശിവത്ക്കരണം നടപ്പാക്കിയിട്ട് മാത്രം കാര്യമില്ല. ഇതിന് പിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികള്‍ സ്വദേശി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം. 50 ജീവനക്കാരില്‍ കൂടുതലുള്ള കമ്പനികള്‍ ഓരോ വര്‍ഷവും അവസാനത്തോടെ പരിശീലന ഡാറ്റ വെളിപ്പെടുത്തണമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍റാജ്ഹി ഉത്തരവിറക്കി.

വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ മന്ത്രാലയം സ്വീകരിക്കും. തൊഴില്‍ വിപണിക്ക് അനുസൃതമായി ജീവനക്കാരുടെ പ്രകടനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുകയും സ്വകാര്യ മേഖലയിലെ പരിശീലനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ പരിപാടിയെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പോര്‍ട്ടലിലൂടെ വിവരങ്ങള്‍ കൈമാറണമെന്ന നിബന്ധന കൊണ്ടുവരുന്നത്.

പരിശീലനം ലഭിച്ചവരുടെ എണ്ണം, പരിശീലനം നല്‍കിയ ആകെ മണിക്കൂറുകള്‍, ട്രെയിനി നമ്പറുകള്‍, പരിശീലന പദ്ധതികള്‍ എന്നി ഉള്‍പ്പെട്ട പ്രവര്‍ത്തന റിപ്പോര്‍ട്ടുകളാണ് ഓരോ വര്‍ഷവും അവസാനത്തോടെ സമര്‍പ്പിക്കേണ്ടത്. അടുത്ത വര്‍ഷത്തെ പരിശീലനത്തിനായുള്ള ബജറ്റ് വിഹിതവും പ്രസിദ്ധപ്പെടുത്തണമെന്നാണ് നിബന്ധന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (2 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (2 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (6 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (6 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (6 hours ago)

ഓഫറിന് കിട്ടിയാൽ തീ*$# തിന്നുന്ന മലയാളിയെന്ന്,തനിക്കൊണം എടുത്തു,സുഹൈലിന്റെ CASE CLOSED? ഇഹ ഡിസൈൻസിൽ ഭൂകമ്പം..!  (7 hours ago)

6.30-ന് വിമാനം ഹൈജാക്ക് ചെയ്യും..! ശുചിമുറിയിൽ നിന്ന് ആ തെളിവ്..!IndiGo വിമാനം ബാംഗ്ലൂരിൽ തിരിച്ചിറക്കി  (7 hours ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (7 hours ago)

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പ്രമുഖ കായിക പ്രതിഭയുമായ വി.കെ. ശ്രീനിവാസൻ അന്തരിച്ചു...  (8 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം...  (8 hours ago)

Malayali Vartha Recommends