പൊലീസില്‍നിന്ന് രക്ഷപ്പെടാൻ ശ്രമം, ഒമാനിൽ വാഹനമിടിച്ച് രണ്ടുപേര്‍ മരിച്ചു

ഒമാനിൽ പൊലീസില്‍നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേര്‍ വാഹനമിടിച്ച് മരിച്ചു. വെള്ളിയാഴ്ച ദോഫാര്‍ ഗവര്‍ണറേറ്റില്‍, സലാലയിലാണ് സംഭവം. ഇരുവരും തങ്ങളുടെ വാഹനത്തിന്‍റെ എതിര്‍ദിശയിലേക്ക് ഓടിക്കുകയും ഇത് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്ന് റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.
പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ച് തെളിവുകള്‍ ശേഖരിക്കുന്നതിനും സംഭവം അന്വേഷിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ നടന്നുവരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha