യുഎഇ മന്ത്രിയാകാൻ അവസരം, യുവജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് ശൈഖ് മുഹമ്മദ്, ഏഴ് മണിക്കൂറില്‍ ലഭിച്ചത് 4,700 അപേക്ഷകൾ

യുഎഇയിലെ ഭരണാധികാരികളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ ഒരോ ചലനങ്ങൾ പോലും രാജ്യത്തെ വികസനത്തിനായാണ്. കൂടാതെ ദീർഘ വീക്ഷണത്തോടെയുള്ള അവരുടെ പദ്ധതികൾ എല്ലാം പ്രവാസികളെ മാത്രമല്ല ലോകത്തെ പോലും അമ്പരപ്പിക്കുന്നതാണ്. ഇപ്പോൾ യുഎഇയിലെ മന്ത്രിയാകാൻ യുവജനങ്ങൾക്ക് ഒരു സുവർണാവസരമാണ് വന്നിരിക്കുന്നത്. യുഎഇയുടെ യുവജന മന്ത്രിയാകാന്‍ കഴിവും താല്‍പ്പര്യവുമുള്ള സ്വദേശി യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമൂഹമാധ്യമത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
താല്‍പ്പര്യമുള്ളവര്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കണമെന്നും ശൈഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാൽ ഇതിന് പിന്നാലെ യുഎഇയിൽ മന്ത്രിയാകാൻ അപേക്ഷിക്കാൻ യുവജനങ്ങളുടെ വൻ 'തിരക്കാണ്. ഏഴ് മണിക്കൂറില്‍ ലഭിച്ചത് 4,700 അപേക്ഷകളാണ്. കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സിലാണ് ഇത്രയേറെ അപേക്ഷകള്‍ കുറഞ്ഞ സമയത്തില്‍ ലഭിച്ചത്. യുഎഇയെക്കുറിച്ചുള്ള അറിവ്, രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ധീരതയും ശക്തിയും, രാജ്യത്തെ സേവിക്കാനുള്ള താൽപര്യം എന്നിവയാണ് പ്രധാന നിബന്ധനകൾ.
യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവയെ പ്രതിനിധീകരിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുകയും ചെയ്യുന്ന യുവതീയുവാക്കളെ യുഎഇയുടെ യുവജന മന്ത്രിയാകാന്‍ തേടുന്നു. ജന്മനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അവബോധവും ഉണ്ടായിരിക്കണം. വിവേകത്തോടെയുള്ള സമീപനവും ധൈര്യവും രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ശക്തനും ആയിരിക്കണം. പിറന്ന മണ്ണിനെയും രാജ്യത്തെയും സേവിക്കുന്നതിനുളള അഭിനിവേശവും ഉണ്ടായിരിക്കണം.യുവജന മന്ത്രിയാകാന്‍ കഴിവും യോഗ്യതയും സത്യസന്ധതയുമുള്ളവര്‍ അവരുടെ അപേക്ഷകള്‍ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ContactUs@moca.gov.ae എന്ന വിലാസത്തില്‍ അയയ്ക്കണം എന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
അടുത്ത തലമുറയിലെ നേതാക്കളെ വളർത്തുന്നത് യുഎഇ ഗവൺമെന്റിന്റെ മുൻഗണനകളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി 2016ൽ ഷമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്‌റൂയി 22-ാം വയസ്സിൽ യുവജനകാര്യ സഹമന്ത്രിയാക്കിട്ടുണ്ട് യുഎഇ. രാജ്യത്തുടനീളമുള്ള സർവകലാശാലകൾ നാമനിർദേശം ചെയ്തവരിൽനിന്നാണ് അന്ന് ഷമ്മയെ തിരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha