ഒമാനില്‍ ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി മരിച്ചു

ഒമാനില്‍ ഹൃദയാഘാതം മൂലം പ്രവാസി യുവാവ് മരിച്ചു. കണ്ണൂര്‍ കോടിയേരി സ്വദേശി സനേഷ് ബാലന്‍ (34) ആണ് മരിച്ചത്. മാള്‍ ഓഫ് ഒമാനിലെ ഒരു ഔട്ട്‌ലറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഗൂബ്രയിലായിരുന്നു താമസിച്ചിരുന്നത്.
15 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു സനേഷ്. പിതാവ്: ബാലന്‍, മാതാവ്: പരേതയായ സരള, ഭാര്യ: ശിശിര, മകള്‍: ദിയ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha