ലഗേജിലെന്ത്? ദുബായിലേക്ക് പോകാനായെത്തിയ യാത്രക്കാരന്റെ മറുപടിയിൽ നടുങ്ങി ജീവനക്കാർ, തര്‍ക്കുത്തരം പറഞ്ഞ പ്രവാസിയെ സൗദിയിൽ നിന്ന് നാടുകടത്താന്‍ കോടതി ഉത്തരവ്

വിമാന യാത്രയ്ക്കിടെ ചിലർ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ കൂടിവരികയാണ്. യാത്രക്കായി എത്തുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ എന്തെങ്കിലും സംഭവം ഉണ്ടായാൻ പിന്നെ പറയേണ്ട. ലഗേജ് പരിശോധന്ക്കിടെ ബാഗിൽ ബോംബ് ഉണ്ടെന്ന് വെറുതെ പറഞ്ഞ് തിരുവനന്തപുരം എയർപ്പോർട്ടിൽ പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ പോലീസിന് കൈമാറിയ സംഭവവും അടുത്തിടെ ഉണ്ടായിട്ടുണ്ട്.
എന്നാൽ ഏറ്റവും ഒടുവിലായി പുറത്തുവരുന്നത് ബാഗില്‍ എന്താണെന്ന ചോദ്യത്തിന് ബോംബൊന്നുമില്ലെന്ന് തര്‍ക്കുത്തരം പറഞ്ഞതിനെ തുടര്‍ന്ന് പ്രവാസിയെ നാടുകടത്താന്‍ കോടതി ഉത്തരവിട്ട വാർത്തയാണ്. വര്‍ഷങ്ങളായി സൗദി ദമാമിലെ സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന നിലയില്‍ ജോലി ചെയ്തുവരികയായിരുന്ന പ്രവാസിയെയാണ് ശിക്ഷിച്ചത്.
ദുബായിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്. ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ടിക്കറ്റെടുത്തിരുന്നത്. ചെക്കിങിനിടെ ബാഗിലെന്താണെന്ന് ആവര്‍ത്തിച്ച് ചോദിച്ച എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥയോട് ക്ഷുഭിതനായ യാത്രക്കാരന്‍ ബാഗില്‍ ബോംബൊന്നുമില്ലെന്ന് തര്‍ക്കുത്തരം പറയുകയായിരുന്നു.
ഉദ്യോഗസ്ഥർ ഇക്കാര്യം എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗത്തെ അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ ഡോഗ് സ്വക്വാഡ് സഹിതം സംഭവസ്ഥലത്ത് കുതിച്ചെത്തി. സംശയകരമായ രീതിയില്‍ പെരുമാറിയതിന് സുരക്ഷാ വിഭാഗം യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലിന് ശേഷം യാത്രക്കാരന്റെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സുരക്ഷ ജീവനക്കാരോട് സഹകരിക്കാതിരിക്കുക, മോശം പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ യാത്രക്കാരന് ഒരു മാസം ജയില്‍ ശിക്ഷ വിധിക്കുകയും ശിക്ഷാ കാലാവധി കഴിഞ്ഞയുടന്‍ നാടുകടത്താനും ഉത്തരവിടുകയാണുണ്ടായത്. കേസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ദമാമിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിരുന്നു. നിയമസഹായം ലഭ്യമാക്കാന്‍ എംബസിയുടെ സഹായത്തോടെ നീക്കംനടത്തിയെങ്കിലും കോടതി ഉത്തരവ് വന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുകയും ചെയ്തു. എംബസിയില്‍ പരാതിയെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
നിയമസഹായം ലഭ്യമാക്കാന്‍ എംബസിയുടെ സഹായത്തോടെ നീക്കംനടത്തിയെങ്കിലും കോടതി വിധി വന്നതിനാല്‍ ഫലവത്തായില്ലെന്ന് സംഭവത്തില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകന്‍ വെളിപ്പെടുത്തി. ഇത്തരത്തിലുള്ള യാത്രക്കാരുടെ മറുപടി അവർക്ക് തന്നെ വിനയാകുന്ന സ്ഥിതിയാണുള്ളത്. ഒരാഴ്ച്ചയ്ക്ക് മുമ്പ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ സംഭവം ഉണ്ടായി. എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിലേക്ക് പോകാനായി എത്തിയ യാത്രക്കാരമാണ് ലഗേജിൽ ബോംബ് ഉണ്ടെന്ന് വിളിച്ച് കൂകിയത്.
ചെക് ഇൻ കൗണ്ടറിൽ ലഗേജുമായി പരിശോധനയ്ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും സാധനങ്ങളുണ്ടോയെന്ന് വിമാന ഏജൻസിയുടെ ജീവനക്കാർ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് യാത്രക്കാരൻ താൻ ബാഗിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു. പരിഭ്രാന്തിയിലായ വിമാനക്കമ്പനിയുടെ ജീവനക്കാർ ഉടൻതന്നെ ഉദ്യോഗസ്ഥരെ അറിയിച്ചു.തുടർന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞുവെച്ചു.
ഇതോടെ ഇയാളുടെ യാത്രയും മുടങ്ങി. തുടർന്ന് വിമാനത്താവളത്തിലെ ബോംബ് സ്ക്വാഡെത്തി എല്ലാ ബാഗുകളും പരിശോധിച്ച് ബോംബില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് വലിയതുറ പോലീസിനെ അറിയിച്ച് കൈമാറുകയായിരുന്നു. ജീവനക്കാരുടെ ചോദ്യം ഇഷ്ടപ്പെടാത്തത്തിനെ തുടർന്ന് അബദ്ധത്തിൽ ബോംബുണ്ടെന്ന് പറഞ്ഞതെന്നാണ് യാത്രക്കാരന്റെ മൊഴി.എന്നാൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha