സർവീസുകളുടെ ചാകര..!!! കേരളത്തിൽ തിരുവനന്തപുരം...കൊച്ചി അടക്കം പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്

പ്രസികൾക്ക് ആശ്വാസമായി ഖത്തര്‍ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേയ്‌സ് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുകയാണ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി അടക്കം പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ് വിമാനക്കമ്പനി. ദോഹയില്‍ നിന്ന് 171 പ്രതിവാര സര്‍വീസുകളാണ് ഇന്ത്യയിലേക്ക് വിമാന കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ തീരുമാനം. കേരളത്തില്‍ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും സര്‍വീസ് ഉണ്ടാകും.കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഖത്തർ എയർവേയ്‌സിന്റെ പുതിയ പ്രഖ്യാപനം.
തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളുരു, ചെന്നൈ, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.
സൗദി അറേബ്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തര്‍ എയര്‍വേയ്‌സ്. അൽ ഉല, തബൂഖ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. യാൻബുവിലേക്കുണ്ടായിരുന്ന സർവീസ് പുനരാരംഭിക്കും. അൽ ഉലയിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ ആണ് ഉണ്ടായിരിക്കുക. യൻബുവിലേയ്ക്കും തബൂക്കിലേക്കും 3 സർവീസുകൾ ആണ് ഉണ്ടായിരിക്കുക. ആദ്യ സര്‍വീസ് ഈ മാസം അവസാനത്തോടെ ആരംഭിക്കും.
ഈ മാസം 29ന് അല്‍ ഉലയിലേക്കും ഡിസംബര്‍ ആറിന് യാമ്പുവിലേക്കും 14ന് തബൂക്കിലേക്കുമാണ് സര്‍വീസുകള്‍ തുടങ്ങുക. ദമാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, തെയ്ഫ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഇപ്പോൾ സർവീസ് നടക്കുന്നത്. ഈ നഗരങ്ങളിലേക്ക് കൂടാതെയാണ് പുതിയ 3 നഗരങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങുന്നത്. അതോടെ ഖത്തർ എയർവേയ്‌സിന്റെ സർവീസുകൾ സൗദിയിലെ 9 നഗരങ്ങളിലേക്ക് എത്തും.
സൗദിയുടെ പുരാധന നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾ വരുന്നതോടെ ചരിത്രവിസ്മയങ്ങൾ കാണാൻ നിരവധി പേർ ഇവിടെയെത്തും. കൂടാതെ സൗദിയിലേക്കുള്ള യാത്ര കുറച്ചുക്കൂടി സുഖമമാക്കും. പുതിയ 3 നഗരങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഖത്തർ എയർവേയ്‌സിന്റെ വെബ്‌സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള യാത്രക്കാരെ ശ്രദ്ധേയമായ സ്ഥലങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha