സൗദിയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന കടുപ്പിക്കുന്നു, വാഹനത്തില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാൽ 2,000 റിയാല്‍ വരെ പിഴ

സൗദിയിൽ നിയമലംഘകരെ കണ്ടെത്താനുള്ള നടപടികൾ കടുപ്പിക്കുകയാണ്. താമസ തൊഴിൽ നിയമങ്ങൾ പാലിക്കാത്തതവരെ മാത്രമല്ല ഗതാഗത നിയമലംഘകരെ പിടികൂടാനും സൗദി ഭരണകൂടം തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. റോഡിൽ ഇറങ്ങി നിയമലംഘനം നടത്തിയാലും മാത്രമല്ല പിടിവീഴുന്നത്. ഇനി മുതല്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാതെ പുറത്തിറങ്ങിയാലും ക്യാമറകള്‍ പണിതരും. കൂടാതെ നിയമം ലംഘിച്ച് വാഹനത്തില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നതിനെതിരെ സൗദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത് നിയമലംഘനമാണെന്നും പിഴയുണ്ടാകുമെന്നും റോഡ് സുരക്ഷ ഫോഴ്‌സ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ 1,000 മുതല്‍ 2,000 റിയാല്‍ വരെ പിഴ നല്‍കേണ്ടി വരും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അപ്പോൾ ഇനി മുതൽ വാഹനത്തിൽ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
അതുപോലെ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനവുമായി പുറത്തിറങ്ങുന്നവരെ എ ഐ ക്യാമറയിലൂടെ കണ്ടെത്തുകയും ഉടനടി പിഴ ചുമത്തുകയും ചെയ്യും. ഒക്ടോബർ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. അടുത്തിടെ പരിഷ്‌കരിച്ച ട്രാഫിക് നിയമഭേദഗതി പ്രകാരമാണിത്. ഒക്ടോബർ ഒന്നു മുതൽ രാജ്യത്തെ റോഡുകളിലൂടെ ഓടുന്ന മുഴുവൻ വാഹനങ്ങൾക്കും സാധുതയുള്ള ഇൻഷുറൻസ് ഉണ്ടോയെന്ന് ട്രാഫിക് കാമറകൾ വഴി നേരിട്ട് നിരീക്ഷിച്ച് തുടങ്ങി.
ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും എല്ലാ ഡ്രൈവർമാർക്കും ബാധകമാണ്. ഓരോ 15 ദിവസത്തിലും ക്യാമറകൾ വഴി ഇൻഷുറൻസ് കാലാവധി പരിശോധിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിതായി സൗദി ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചിരുന്നു. ഇൻഷുറൻസ് സാധുത ഇല്ലാത്ത വാഹനങ്ങൾക്ക് 100 മുതൽ 150 റിയാൽ വരെയാണ് പിഴ ചുമത്തുക. അബ്ഷിർ അക്കൌണ്ട് വഴി ഇൻഷുറൻസ് പിഴ അറിയാൻ സാധിക്കും. ഇൻഷുറൻസ് കാലഹരണപ്പെടുക, ഇൻഷുറൻസ് എടുക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഇൻഷുറൻസ് നിയമ ലംഘനമായി കണക്കാക്കും.
രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗവർണറേറ്റുകളിലും ക്യാമറ വഴി ഇൻഷുറൻസ് നിയമ ലംഘനം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും. ട്രാഫിക് വിഭാഗത്തിൽ നേരത്തെ തന്നെ ഇൻഷുറൻസ് നിയമലംഘനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതാണ്. നിലവിലുള്ള ക്യാമറകൾക്ക് പുറമെ ഇൻഷുറൻസ് ലംഘനങ്ങൾ കണ്ടെത്താനായി പ്രത്യേക ക്യാമറകൾ സ്ഥാപിക്കുമെന്നും സൗദി ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു.
ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ നിരത്തുകളില്‍ ഇറക്കരുതെന്നാണ് നിയമം. സാധുതയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ റോഡുകളിലെത്തുന്ന എല്ലാ വാഹനങ്ങളും ഇ-മോണിറ്ററിങ് എന്ന നിരീക്ഷണ സംവിധാനത്തിലൂടെ കണ്ടെത്താനാവുമെന്ന് വകുപ്പ് വെളിപ്പെടുത്തി. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ വാഹന ഇന്‍ഷുറന്‍സ് ലംഘനങ്ങളുടെ ഇ-മോണിറ്ററിങ് ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha