ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കവേ ദേഹ്വാസ്വാസ്ഥ്യം, ദുബൈയിൽ റോഡിൽ കുഴഞ്ഞു വീണ പ്രവാസി യുവതി മരിച്ചു

ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ദുബൈയിലെ റോഡിൽ കുഴഞ്ഞുവീണ പ്രവാസി യുവതി മരിച്ചു. ബര്‍ദുബൈയിലെ റോഡില്‍വെച്ചാണ് സംഭവം. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയര്‍ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലിചെയ്തിരുന്ന നേഹ പത്മയാണ് (42) മരിച്ചത്. ഇവർ ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്. അവധി ദിവസമായതിനാല്‍ ബര്‍ദുബൈയില്‍ ഷോപ്പിങ്ങിന് എത്തിയതായിരുന്നു നേഹ പത്മ.
ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ റോഡില്‍ ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഇത് കണ്ട് ഓടിക്കൂടിയവർ ഉടൻ തന്നെ ഫോണില്‍ തുടര്‍ന്നിരുന്ന ഇവരുടെ ഭര്‍ത്താവിനെ കുഴഞ്ഞു വീണ വിവരം അറിയിക്കുകയായിരുന്നു. കുഴഞ്ഞു വീണ ഉടൻ തന്നെ റാശിദ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
പത്തുവര്‍ഷത്തിലധികമായി മാഫ് ഫയറില്‍ ജോലിചെയ്യുകയായിരുന്നു നേഹ. ഷാര്‍ജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഭര്‍ത്താവ് പുതി സൂര്യ കാര്‍ട്ട്‌ലിയന്‍ ടവര്‍ ഹോട്ടലിലെ സൂപ്പര്‍വൈസറാണ്. മകന്‍ പുതി ആദിത്യ അമേരിക്കയിലും, മകള്‍ മഹിത ഇന്ത്യയിലും വിദ്യാര്‍ഥികളാണ്. റാശിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha