ഉംറ നിർവഹിച്ച് മടങ്ങവേ ഹൃദയാഘാതം, നാട്ടിലേക്ക് പോകാൻ ജിദ്ദയിലെത്തിയ മലയാളി തീർഥാടക മരിച്ചു

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാനെത്തിയ മലയാളി ഉംറ തീർഥാടക ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം കണ്ണത്തുപാറ സ്വദേശിനി പെരുവൻകുഴിയിൽ കുഞ്ഞായിഷ (53) ആണ് ജിദ്ദ ജാമിഅ ആശുപത്രിയിൽ മരിച്ചത്. മാതൃസഹോദരിയും മറ്റു കുടുംബാംഗങ്ങളും ജിദ്ദയിലുണ്ട്.മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയും സന്ദർശിച്ചാണ് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദയിലെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അതേസമയം കഴിഞ്ഞ രണ്ട് ദിവസം മുമ്പും ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയിൽ മരണപ്പെടുകയുണ്ടായി. എറണാകുളം പെരുമ്പാവൂർ തറമറ്റം പരേതനായ അബൂബക്കറിെൻറ ഭാര്യ സുലൈഖ (73) ആണ് മരിച്ചത്. മൃതദേഹം മക്കയിൽ ഖബറടക്കുമെന്നാണ് അറിയിച്ചത്. മക്ക കെ.എം.സി.സി വെൽഫെയർ വിഭാഗം ബഷീർ മാനിപുരത്തിെൻറ നേതൃത്വത്തിൽ കെ.എം.സി.സി പ്രവർത്തകർ നടപടിക്രമങ്ങളുമായി രംഗത്തുണ്ടായിരുന്നത്. മക്കൾ: സഹീറ, സമീന, ഷെറീന, ഷമീർ എന്നിവരാണ്.
https://www.facebook.com/Malayalivartha