വിമാനത്താവളത്തിേലക്ക് പോകുന്നതിനിടെ ഹൃദയാഘാതം, ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ പുറപ്പെട്ട മലയാളി തീർഥാടക ബസിൽ മരിച്ചു

ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ പുറപ്പെട്ട മലയാളി തീർഥാടക ബസിൽ മരിച്ചു. മലപ്പുറം കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് മുജീബിെൻറ ഭാര്യ ഖദീജ കെ.കെ (34) ഹൃദയാഘാതം മൂലം മരിച്ചത്. മക്കയിൽ ഉംറ കർമങ്ങൾ നിർവഹിച്ച ശേഷം മദീന സന്ദർശനവും പൂർത്തിയാക്കി പുറപ്പെട്ടതായിരുന്നു.
നാട്ടിലേക്കുള്ള വിമാനം കയറാനായി ജിദ്ദ വിമാനത്താവളത്തിേലക്ക് പോകുന്നതിനിടെ ബസിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം മദീനയിൽ മറവ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി കുടുംബം അറിയിച്ചു. ഏക മകൻ: ഹാഫിദ് റിദ്വാൻ.
https://www.facebook.com/Malayalivartha