ഖത്തറില്‍ നിന്ന് അവധിക്ക് പോയത് ഒരു മാസം മുമ്പ്, പ്രവാസി മലയാളി നാട്ടിൽവെച്ച് മരിച്ചു

ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു. മാഹി ചാലക്കര പള്ളൂര്‍ സലഫി മസ്ജിദിന് സമീപം സഫിയ മന്‍സില്‍ വലിയപറമ്പത്ത് സലീം (52) ആണ് നാട്ടില്‍ നിര്യാതനായത്. ഖത്തറിലെ ഗറാഫയില്‍ ജ്വല്ലറി ജീവനക്കാരനായ സലീം ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയത്. പിതാവ്: പരേതനായ ഒ പി അബ്ദുല്‍ ഖാദര്‍, മാതാവ്: സഫിയ, ഭാര്യ: ശാഹിദ, മക്കള്‍: മിദിലാജ്, നൂറ, സിംറ, ഇസ്വ.
അതേസമയം സൗദിയിൽ ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്. ജോലിക്കിടെ ആണ് അപകടമുണ്ടായത്. ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ പൈപ്പുകൾ അബദ്ധത്തിൽ ഇദ്ദേഹത്തിന്റെ ദേഹത്തിലേക്ക് വന്നുപതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സക്കീർ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽവെച്ചാണ് അപകടമുണ്ടായത്.
പത്ത് വർഷത്തിലധികമായി ദമ്മാമിൽ ട്രൈയിലർ ഡ്രൈവറായി ജോലി ചെയ്യുന്ന വ്യക്തയാണ് സക്കീർ. മൃതദേഹം നാട്ടിലേക്ക് വരുന്നോ അതോ ദമാമിൽ തന്നെ സംസ്കരിക്കുന്നോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ ആണ് ഇപ്പോൾ ഉള്ളത്. സഹായത്തിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha