യുഎഇയിൽ പ്രവാസികളുടെ താമസ്ഥലത്ത് വൻ പൊട്ടിത്തെറി, മലപ്പുറം സ്വദേശി മരിച്ചു, മൃതദേഹം കണ്ടെത്തിയത് അപകടത്തിൽ കാണാതായവരെ കുറിച്ചുള്ള അന്വേഷണത്തിൽ, പരിക്കേറ്റ ഒമ്പത് മലയാളികളിൽ മൂന്ന് പേരുടെ നില ഗുരുതരം...!!!

യുഎഇയിൽ വൻ അപകടം. ദുബൈ കറാമയില്‍ മലയാളികള്‍ താമസിച്ച കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. ഒമ്പത് മലയാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവർ അപകടനില തരണംചെയ്തിട്ടില്ല. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ്, ഷാനിൽ, നഹീൽ എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിധിൻ ദാസിന്റെ പരിക്കുകൾ അതീവ ഗുരുതരമാണെന്ന് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ഫവാസ് പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തൊട്ടടുത്ത ഫ്ലാറ്റിലെ രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റതായും യുവാവ് പറയുന്നു. പരിക്കേറ്റ് ഭൂരിപക്ഷം പേരും മലയാളികളാണ്. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്നലെ അർധരാത്രി കറാമ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. മിക്കവരും ബാച്ച് ലര്‍ താമസക്കാരായിരുന്നു. റാശിദ് ആശുപത്രിയില്‍ അഞ്ചുപേരും, എൻ എം സി ആശുപത്രിയിൽ നാലുപേരും ചികിൽസയിൽ കഴിയുന്നുണ്ടെന്ന് ദുബൈയിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. അപകടത്തിൽ കാണാതായവരെ കുറിച്ച അന്വേഷണത്തിലാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹം റാശിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം ഏപ്രിലിൽ ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ ബിൽഡിങ്ങിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മലയാളികളടക്കം നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താൻ സ്വദേശികളും രണ്ട് ആഫ്രിക്കൻ സ്വദേശികളുമാണ് മരിച്ചത്. ദേര നൈഫ് ഫ്രിജ് മുറാറിലെ മലയാളികളടക്കം താമസിച്ചിരുന്ന കെട്ടിടത്തിലാണ് വൻ അഗാനിബാധ ഉണ്ടായത്. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. മുകളിലത്തെ ഫ്ലാറ്റിലാണ് ആദ്യം തീ പിടിച്ചത്. അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തിൽ പുക റിജേഷിന്റെ മുറിയിലേക്ക് പടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. കെട്ടിട സുരക്ഷാ ആവശ്യകതകൾ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.
https://www.facebook.com/Malayalivartha