മക്കളെ സന്ദര്‍ശിക്കാനായി എത്തി, മലപ്പുറം സ്വദേശി അസുഖത്തെ തുടര്‍ന്ന് അബൂദബിയില്‍ നിര്യാതനായി

യുഎഇയിൽ മക്കളെ സന്ദര്‍ശിക്കാനായി എത്തിയ മലപ്പുറം സ്വദേശി അസുഖത്തെ തുടര്‍ന്ന് നിര്യാതനായി. മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങല്‍ മുനമ്പത്ത് മടത്തില്‍ മൊയ്തീന്‍ (68) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അബൂദബിയില്‍ മകന്‍ ഫസീലിന്റെ വീട്ടില്‍ വെച്ചായിരുന്നു ദേഹാസ്വസ്ഥ്യമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. റാസല്‍ ഖൈമയില്‍ 30 വര്‍ഷം ജോലി ചെയ്തിരുന്നു. ഇതിന് ശേഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ബനിയാസ് ഖബര്‍സ്ഥാനില്‍ ഇന്നു വൈകീട്ട് മൂന്നരയോടെ ഖബറടക്കും.
https://www.facebook.com/Malayalivartha