പൊടുന്നനെ നിർത്തലാക്കി.! യുഎഇയിൽ തൊഴിലന്വേഷിച്ചെത്തുന്നവർക്കും വിസിറ്റ് വിസയിൽ എത്തുന്നവർക്കും തിരിച്ചടി, 3 മാസ കാലാവധിയുള്ള വിസിറ്റ് വിസ യുഎഇ വീണ്ടും നിര്‍ത്തി

യുഎഇയിലേക്ക് തൊഴിലന്വേഷിച്ചെത്തുന്നവർക്കും വിസിറ്റ് വിസയിൽ എത്തുന്നവർക്കും വീണ്ടും തലവേദനയായിരിക്കുകയാണ് വിസ നടപടി. മൂന്നു മാസ സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വിസ യുഎഇ വീണ്ടും നിര്‍ത്തിവച്ചിരിക്കുകയാണ്. വിസയ്ക്ക് അപേക്ഷിക്കാനുള്ള പോര്‍ട്ടലില്‍ ഇപ്പോള്‍ മൂന്നു മാസ വിസ ഓപ്ഷന്‍ ലഭ്യമല്ലെന്ന് ട്രാവല്‍ ഏജന്റുമാരും വ്യക്തമാക്കി.യുഎഇ കഴിഞ്ഞ വർഷാവസാനം നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വിസ ഈ വർഷം ലിഷർ വീസ എന്ന പേരിലാണ് പുനരാരംഭിച്ചത്.
എന്നാൽ ഇപ്പോൾ തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ ഇത് നിർത്തുകയാണ് ചെയ്തിരിക്കുന്നത്. 30, 60 ദിവസത്തെ സന്ദര്‍ശന വിസ മാത്രമാണ് ഇനി ലഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു. ട്രാവല്‍ ഏജന്‍സികള്‍ വഴി ലഭിച്ചിരുന്ന 90 ദിവസത്തെ സന്ദര്‍ശന വിസ നിര്‍ത്തിയത് തൊഴിലന്വേഷകര്‍ക്കാണ് കൂടുതൽ തിരിച്ചടിയായത്.
30, 60 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയേക്കാള്‍ 90 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയ്ക്ക് ചെലവ് കൂടുതലാണെങ്കിലും ജോലി കണ്ടെത്താന്‍ കൂടുതല്‍ സാവകാശം ഇതിലൂടെ ലഭിക്കുമായിരുന്നു. അതുപോലെ പ്രവാസികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാം ഈ വിസയിൽ എത്തിയിരുന്നു. രാജ്യം വിടാതെ തന്നെ തുല്യ കാലയളവിലേക്കു പുതുക്കാമെന്നതായിരുന്നു ഈ വിസയുടെ ആകർഷണം. ഈ വിസ പുനരാരംഭിച്ചപ്പോൾ യുഎഇയിൽ വേനൽ അവധിക്കാലമായിട്ടും (ഓഫ് സീസണായിട്ടും) നൂറുകണക്കിന് ആളുകളാണ് ദിവസേന എത്തിയിരുന്നത്.
കൊവിഡ് മഹാമാരി രൂക്ഷമായ സമയത്താണ് നേരത്തേ യുഎഇ 90 ദിവസത്തെ വിസിറ്റ് വിസ റദ്ദാക്കി 60 ദിവസത്തെ വിസ ഏര്‍പ്പെടുത്തിയത്. ഇതോടെ 30, 60 ദിവസത്തെ ഓപ്ഷന്‍ മാത്രമായി. കൊവിഡ് രോഗവ്യാപനം കുറഞ്ഞതോടെ 2023 മെയ് അവസാനത്തില്‍ 90 ദിവസത്തെ ഓപ്ഷന്‍ പുനസ്ഥാപിച്ചതിനൊപ്പം പുതുതായി കൊണ്ടുവന്ന 60 ദിവസത്തെ ഓപ്ഷനും നിലനിര്‍ത്തുകയായിരുന്നു.കൊവിഡിന് ശേഷം മൂന്നു മാസത്തെ വിസിറ്റ് വിസ പുനരാരംഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍, 90 ദിവസം കാലാവധിയുള്ള സന്ദര്‍ശന വിസയ്ക്ക് ചെലവ് കൂടുതലായതിനാല്‍ ഇപ്പോഴും 30 അല്ലെങ്കില്‍ 60 ദിവസത്തെ വിസയാണ് മിക്കവരും താല്‍പര്യപ്പെടുന്നതെന്നും ഏജന്റുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം യുഎഇയിൽ റസിഡൻസ് വിസയിൽ ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിന് ശമ്പള പരിധി 4000 ദിർഹമാണ് അതിൽ മാറ്റമൊന്നുമില്ല. അതായത് ഏകദേശം 89,000ത്തിലധികം രൂപ ശമ്പളം വേണ്ടിവരും. അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും അതായത് 67,000ത്തിലധികം രൂപ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യം വേണമെന്ന നിലവിലെ നിയമത്തിൽ മാറ്റമില്ല. മാസത്തിൽ 10,000 ദിർഹം ശമ്പളവും 2 ബെഡ് റൂം ഫ്ലാറ്റും ഉണ്ടെങ്കിൽ മാതാപിതാക്കളെയും സ്പോൺസർ ചെയ്യാം.
ജീവിത പങ്കാളി മരിച്ചതോ വിവാഹമോചിതരോ ആയ സന്ദർഭങ്ങളിൽ മാതാപിതാക്കളിൽ ഒരാളെ പ്രത്യേക അനുമതിയോടെ റസിഡൻസ് വീസയിൽ കൊണ്ടുവരാം. ഒരു വർഷ കാലാവധിയുള്ള ഈ വീസ തുല്യ കാലയളവിലേക്കു പുതുക്കാം. സന്ദർശക വീസയിലുള്ള കുടുംബാംഗങ്ങളെ റസിഡൻസ് വീസയിലേക്കു മാറ്റാനും അനുമതിയുണ്ട്. ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. 18 വയസ്സിനു താഴെയുള്ളവർ മെഡിക്കൽ പരിശോധനയ്ക്കും ഹാജരാകണം. കാലാകാലങ്ങളിൽ പരിഷ്കരിക്കുന്ന റസിഡൻസ് വീസ നിയമം ബാധകമായിരിക്കും.
https://www.facebook.com/Malayalivartha