Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ലിമിറ്റഡ് പിരീഡ് ഓഫർ..!!! ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം...

25 OCTOBER 2023 03:56 PM IST
മലയാളി വാര്‍ത്ത

ബജറ്റ് എലൈസിനോടാണ് എക്കാലവും യാത്രക്കാർക്ക് പ്രിയം. കുറഞ്ഞ നിരക്കിൽ നാട്ടിലെത്താമെന്നതിനാൽ സാധാരണക്കാരായ പ്രവാസികൾ കൂടുതലും ആശ്രയിക്കുന്നത് ഇത്തരം വിമാനക്കമ്പനികളെയാണ്. ഈ കൂട്ടത്തിൽ ഒന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൃത്യസമയത്ത് പുറപ്പെടാത്തെ യാത്രക്കാരെ ചില്ലറയൊന്നുമല്ല ഈ വിമാനപ്പമ്പനി പ്രയാസത്തിലാക്കുന്നത്. എന്നാൽ മറ്റുള്ള എയർലൈസുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് താരതമ്യേന കുറവായതിനാൽ മാത്രം യാത്രക്കാർ അത് സഹിക്കാൻ നിർബന്ധിതരാകേണ്ടിവരുന്നു.

ഇതുപോരാത്തതിന്  ഈയിടെ അധിക ബാഗേജ് നിരക്ക് കുത്തനെ വർധിപ്പിച്ച് യാത്രക്കാർക്ക് മുട്ടൻ പണികൊടുത്തിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇത് യാത്രക്കാരെ വലിയ പ്രയാസത്തിലാക്കിയിരുന്നു. എന്നാൽ ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നരക്കിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുറവ് വരുത്തിയത്. 10 കിലോ അധിക ബാഗേജിന് ഒരു ദിനാര്‍ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദിനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമാണ് ഈ ഓഫറുള്ളത്.

ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കില്‍ കുറവ് വരുത്തിയതെന്നാണ് സൂചന. ജൂലൈയില്‍ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്ന് ദിനാര്‍, 10 കിലോക്ക് ആറു ദിനാര്‍, 15 കിലോയ്ക്ക് 12 ദിനാര്‍ എന്നിങ്ങനെ നിരക്ക് കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ചിട്ടുള്ളത്. കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് നിലവില്‍ 30 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്. തിരികെ 20 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്.

ഓഫ് സീസൺ അല്ലാത്ത സമയത്ത് ഇതിലും ഉയർന്ന നിരക്കാണ് അധിക ബാഗേജിന് ഈടാക്കുന്നത്. ജി.സി.സി രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവീസിൽ അനുവദിച്ചത് 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജുമായിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് വരുമ്പോൾ 20 കിലോ ചെക്കിൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജുമാണിത്.

ജി.സി.സി.യിൽനിന്ന് മുമ്പ് അധിക ബാഗേജിന് ചാർജ് ചെയ്തിരുന്നത് അഞ്ചു കിലോക്ക് 10 റിയാലും 10 കിലോക്ക് 20 റിയാലുമായിരുന്നു. ഇപ്പോൾ വർധിപ്പിച്ച നിരക്ക് പ്രകാരം അഞ്ച് കിലോ അധിക ബാഗേജിന് 16 റിയാലും 10 കിലോക്ക് 32 റിയാലും 15 കിലോക്ക് 52 റിയാലും നൽകണം. ഇന്ത്യയിൽനിന്ന് ജി.സി.സിയിലേക്കുള്ള യാത്രയിൽ അഞ്ച് കിലോ അധിക ബാഗേജിന് എട്ട് റിയാൽ ഉണ്ടായിരുന്നത് 11 റിയാൽ വർധിപ്പിച്ചു.10 കിലോ ബാഗേജിന് 16 റിയാൽ ഉണ്ടായിരുന്നത് 22 റിയാലായും ഉയർ ത്തിയിട്ടുണ്ട്. അധിക ബാഗേജ് നിരക്കിൽ ഗണ്യമായ വർധനയാണ് വിമാനക്കമ്പനി വരുത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (5 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (5 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (5 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (5 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (5 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (5 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (5 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (5 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (6 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (7 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (7 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (7 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (7 hours ago)

Malayali Vartha Recommends