Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താമസ കെട്ടിടങ്ങളില്‍ അനധികൃതമായി പാര്‍ട്ടീഷനുകൾ വേണ്ട, ലൈസന്‍സില്ലാത്ത മുറികൾ വാടകയ്ക്ക് നല്‍കുന്നത് കണ്ടെത്താൻ പരിശോധന, പ്രവാസികളുടെ താമസ കെട്ടിടങ്ങളില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി

29 OCTOBER 2023 03:13 PM IST
മലയാളി വാര്‍ത്ത

താമസ കെട്ടിടങ്ങളില്‍ അനധികൃതമായി പാര്‍ട്ടീഷനുകളുണ്ടാക്കിയും ലൈസന്‍സില്ലാത്ത മുറികൾ വാടകയ്ക്ക് നല്‍കുന്നതും കണ്ടെത്താൻ പരിശോധന. അബുദാബി മുനിസിപ്പാലിറ്റി അധികൃതരാണ് താമസസ്ഥലങ്ങളിൽ പരിശോധന നടത്തുന്നത്. താമസ കെട്ടിടങ്ങളിലെ പാര്‍ട്ടീഷനുകള്‍, ഹൗസിങ് യൂണിറ്റുകള്‍, ബാഹ്യ നിര്‍മാണങ്ങള്‍ എന്നിവ എന്ത് ചെയ്താലും ലൈസന്‍സും ആവശ്യമായ മറ്റു പെര്‍മിറ്റുകളും ലഭ്യമാക്കിയ ശേഷം മാത്രമേ നടത്താൻ കഴിയുകയുള്ളുവെന്ന് അബുദാബി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

ഇതിനോടകം തന്നെ അഞ്ചുദിവസത്തെ കർശന പരിശോധന നടന്നു കഴിഞ്ഞു. താമസകെട്ടിടത്തില്‍ അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ആളുകള്‍ താമസിക്കുന്നത് 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താവുന്ന ഗുരുതരമായ നിയമലംഘനമാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ എമിറേറ്റില്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിനും പൊതുജന സുരക്ഷ കണക്കിലെടുത്തും ഫീല്‍ഡ് പരിശോധനകള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

അബുദാബിയലെ റെസിഡന്‍ഷ്യല്‍ മേഖലകളില്‍ അനധികൃത നിര്‍മാണങ്ങളില്ലെന്ന് ഉറപ്പാക്കുന്നതിനും നിയമങ്ങള്‍ ലംഘിക്കുന്ന ഭൂവുടമകളെയും വാടകക്കാരെയും കണ്ടെത്തുന്നതിനുമാണ് അടുത്തിടെ അഞ്ച് ദിവസത്തെ പരിശോധന നടത്തിയത്. ഫീല്‍ഡ് പരിശോധനയില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ താമസസ്ഥലങ്ങള്‍ക്ക് പുറമേ കെട്ടിടങ്ങളുടെ പ്ലാന്‍ ഉള്‍പ്പെടെയുള്ള രേഖകളും പരിശോധിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.

ഇത്തരം ഹൗസിങ് യൂണിറ്റുകള്‍ പെരുകുന്നത് പൊതുജനാരോഗ്യവും സുരക്ഷയും അപകടത്തിലാക്കുന്നതിനു പുറമേ അന്യായമായ ജനസംഖ്യാ വളര്‍ച്ചയ്ക്ക് കാരണമാവുകയും എമിറേറ്റിന്റെ പരിതസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (31 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends