ഒമാനിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു

ഒമാനിൽ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ആലപ്പുഴ സ്വദേശി മരിച്ചു. നീരാട്ടുപുറം കയ്തവണ പരേതനായ ശശീധരന്റെ മകന്‍ സതീഷ് (48) ആണ് മരിച്ചത്. ബര്‍ക്കക്കടുത്ത് റുസ്താഖില്‍ ആണ് സതീഷ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത്. കെട്ടിട നിര്‍മാണ കമ്പനിയില്‍ ഫോര്‍മാനായിരുന്നു ജോലി ചെയ്ത് വരുന്നതിനിടെയാണ് അപടമുണ്ടായത്.
ഖുറം ആര്‍.ഒ.പി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഭാര്യ: സുബിത സതീഷ്. മക്കള്‍: ദേവ മാനവ്, ദേവതീര്‍ത്ഥ്.
https://www.facebook.com/Malayalivartha