വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം അൽബാഹയിൽ ഖബറടക്കി. തിങ്കളാഴ്ച ഉച്ചക്ക് അൽഷഫാ മഖ്ബറയിലാണ് മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫറിന്റെ മൃതദേഹം ഖബറടക്കിയത്. സഹപ്രവർത്തകനെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവരാനായി പോകുന്ന വഴിയിൽ ജാഫർ ഓടിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. 24 വർഷമായി പ്രവാസിയായിരുന്ന ജാഫർ അൽബാഹയിലെ ഷാമഖ് ആശുപത്രിയിൽ അറ്റൻഡറായിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ സൗദി പൗരനും പാക്കിസ്ഥാൻ സ്വദേശിയും ഹഖീഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നാലു മാസം മുമ്പാണ് അവധി കഴിഞ്ഞ് ജാഫർ നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ഒരുമാസം മുമ്പാണ് ഇദ്ദേഹത്തിെൻറ ഭാര്യ ഷമീറയും ഇളയ മകൾ മിർസ ഫാത്തിമയും സന്ദർശന വിസയിൽ അൽബാഹയിൽ എത്തിയത്. മറ്റു രണ്ടു മക്കൾ നാട്ടിലാണ്.
https://www.facebook.com/Malayalivartha