പ്രവാസികൾക്ക് കനത്ത തിരിച്ചടി, ദുബൈ...ഷാർജ എമിറേറ്റുകളിൽ വാടക നിരക്ക് കുത്തനെ ഉയർത്തി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.2 ശതമാനം വർദ്ധന

നിരവധി പ്രവാസി കുടുംബങ്ങളാണ് യുഎഇയുടെ വിവിധ എമിറേറ്റുകളിലായി താമസിക്കുന്നത്. എന്നാൽ ഇനി താമസത്തിനായി അധിക തുക പ്രവാസികൾക്ക് കണ്ടെത്തേണ്ടി വരുമെന്ന ആശങ്കയുയർത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വീട്ടു വാടക ഇനത്തിൽ പ്രവാസികളുടെ പോക്കറ്റ് ചോരാരാണ് സാധ്യത. യുഎഇയിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടിയയായി വാടക നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ്. ദുബൈ,ഷാർജയുൾപ്പെടെയുള്ള എമിറേറ്റുകളിലാണ് വാടക നിരക്ക് ഉയർത്തിത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.2 ശതമാനമാണ് വാടകയിനത്തിലുണ്ടായ വർദ്ധന. ദുബായിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് റെസിഡൻഷ്യൽ കെട്ടിട വാടക 27.2 ശതമാനം കൂടിയെന്നാണ് കണക്ക്. ഈ വർഷത്തെ രണ്ടാം പാദവുമായി താരതമ്യം ചെയ്താൽ 2.1 ശതമാനമാണിത്. പ്രമുഖ റിയൽ എസ്റ്റേറ്റ് മൂല്യനിർണയ ഏജൻസിയായ വാല്യൂസ്ട്രാറ്റിന്റെ റിപ്പോർട്ടിലാണ് ഈ കണക്കുകൾ. വില്ലകളുടെ വാടകയിൽ 38.7 ശതമാനം വർദ്ധനവുണ്ടായി. അപ്പാർട്ട്‌മെന്റിന്റെ വാടക 19.1 ശതമാനവും വർദ്ധിച്ചു.
സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകൾക്ക് പേലും പ്രതിവർഷം ശരാശരി വാടക 51,000 ദിർഹമായി ഉയർത്തി, ഒരു കിടപ്പുമുറിക്ക് 75,000 ദിർഹം, രണ്ട് കിടപ്പുമുറികൾ 1,11,000 ദിർഹം, മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾക്ക് 1,70,000 ദിർഹം എന്നിങ്ങനെയാണ് ശരാശരി വാടക. മൂന്ന് ബെഡ്‌റൂം വില്ലകളുടെ ശരാശരി വാർഷിക വാടക 3,12,000 ദിർഹമാണ്. അതേസമയം വാടക തുക കുതിച്ചുയർന്നതോടെ ദുബായിൽ നിന്ന് ഷാർജ, അജ്മാൻ എമിറേറ്റുകളിലേക്ക് താമസം മാറ്റുന്നവരും നിരവധിയുണ്ട്. മെട്രോ സ്റ്റേഷനുകൾക്ക് അടുത്തുള്ള കെട്ടിടങ്ങൾക്കും വാടക നിരക്ക് ഉയരുകയാണ്.
വാടക വർധിച്ചാൽ ആദ്യ ബാധിക്കുന്നത് മലയാളികളെയാണെന്നുള്ള കാര്യത്തിൽ സംശയം വേണ്ട. കാരണം അത്രയധികം പ്രവാസി കുടുംബങ്ങളാണ് യുഎഇയിൽ താമസിക്കുന്നത്. കുടുംബത്തിൽ രണ്ടു പേർക്കും ജോലിയുള്ളവർ പോലും കുട്ടികളുടെ പഠന ചെലവും വാടകയും നൽകി തട്ടിമുട്ടിയാണ് ഓരോ മാസവും തികയ്ക്കുന്നത്. ഇപ്പോഴുള്ളതിനേക്കാൾ വാടക വർധിച്ചതോടെ ദുബായിയുടെ ഹൃദയ ഭൂമിയിൽ നിന്നു മലയാളികൾ നഗരത്തിനു പുറത്തുള്ള സ്ഥലങ്ങൾ തേടേണ്ടി വരും. ഓഫീസ്, സ്കൂൾ തുടങ്ങിയവയിലേക്കുള്ള ദൂരം കണക്കാക്കിയാണ് പലരും താമസ സ്ഥലങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.
എന്നാൽ വാടകയിനത്തിൽ വർദ്ധനവ് ഉണ്ടായതോടെ പിടിച്ചുനിൽക്കാനാവില്ല. നഗരത്തിനു പുറത്തുള്ള സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ ഇവരെ നിർബന്ധിതരാക്കും. പഴയ കെട്ടിടം തിരഞ്ഞെടുത്താലും വാടകയിൽ അൽപം ലാഭം പ്രതീക്ഷിക്കാം. കൃത്യമായി വാടക നിലവാരം മനസ്സിലാക്കി വില പേശിയാൽ ചിലപ്പോൾ വാടകയിൽ കുറവു ലഭിക്കാം.ട്രോ സൗകര്യം, ബസ് സൗകര്യം എന്നിവ കണക്കിലെടുത്താണ് നഗരത്തിനുള്ളിൽ വാടക നിശ്ചയിച്ചിരിക്കുന്നത്. മെട്രോ, ബസ് സൗകര്യങ്ങളില്ലാത്ത ടൗൺ ഷിപ്പുകളിൽ വാടക കുറയും. അപ്പോൾ, യാത്രയ്ക്കു ടാക്സികളോ സ്വന്തം വാഹനങ്ങളെയോ ആശ്രയിക്കേണ്ടി വരും.
https://www.facebook.com/Malayalivartha