ഇനി മുതല്‍ വിസാ മാറ്റം നടക്കില്ല, ഒമാനിലേക്ക് എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ ഇനി സാധിക്കില്ല, വിസ മാറാന്‍ ആഗ്രഹിക്കുന്നവര്‍ രാജ്യത്തിന് പുറത്തുപോയി പുതുക്കണം

പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി വിസ നിയമങ്ങളിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് ഒമാൻ. ടൂറിസ്റ്റ്, വിസിറ്റിംഗ് വിസകളില്‍ രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ ഇനി സാധിക്കില്ല. വിസ മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി രാജ്യത്തിന് പുറത്തുപോയി പുതുക്കേണ്ടി വരുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ഈ വിസകളില്‍ വന്ന് ജോലി തിരക്കുകയും ജോലി ശരിയായാല്‍ വിസ മാറുന്നവരും നിരവധി പേരാണ്. നേരത്തെ വിസിറ്റിംഗ് വിസയില്‍ ഒമാനിലെത്തുന്നവര്‍ക്ക് 50 റിയാല്‍ നല്‍കിയാല്‍ വിസ മാറാന്‍ സാധിച്ചിരുന്നു.
എന്നാൽ രാജ്യത്ത് നിന്ന് പുറത്തുകടക്കാതെ സ്ഥിരം വിസയിലേക്ക് മാറുന്നതിനുള്ള സംവിധാനം ഇല്ലാതായതോടെ, വിസാ മാറ്റത്തിന് ഇനി ഉയര്‍ന്ന തുക ചെലവഴിക്കേണ്ടിവരും. അതുകൊണ്ട് തന്നെ പുതിയ തീരുമാനം ഇത്തരക്കാർക്ക് വയിയൊരു തലവേദയായി മാറുമെന്ന് ഉറപ്പാണ്. ഇനി അങ്ങനെ ഉള്ളവര്‍ രാജ്യത്തിന് പുറത്തു പോയതിന് ശേഷം മാത്രമേ വിസ ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് ആര്‍ഒപി അറിയിച്ചു. ഒക്‌ടോബര്‍ 30നാണ് ഒമാനില്‍ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തി റോയല്‍ ഒമാന്‍ പോലീസ് ഉത്തരവിറക്കിയത്.
ഒക്‌ടോബര്‍ 31ന് ഉത്തരവ് പ്രാബല്യത്തില്‍ വരികയും ചെയ്തു. വിസാ നിയമത്തിലെ പുതിയ മാറ്റം എല്ലാ രാജ്യക്കാര്‍ക്കും ബാധകമാണ്. താല്‍ക്കാലികമാണ് ഈ മാറ്റം എന്നാണ് അറിയുന്നത്. ചൊവ്വാഴ്ച മുതല്‍ പുതിയ തീരുമാനം നിലവില്‍ വന്നു. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന സംവിധാനമാണ് അധികൃതര്‍ പിന്‍വലിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് വരെ യുഎ ഇയിലേക്കോ സ്വന്തം നാടുകളിലേക്കോ മടങ്ങിയാണ് സ്ഥിരം വിസയിലേക്ക് മാറിയിരുന്നത്.
പിന്നീട്, നടപടി എളുപ്പമാക്കി രാജ്യത്ത് നിന്ന് തന്നെ വീസ മാറാന്‍ അധികൃതര്‍ സൗകര്യമൊരുക്കുകയായിരുന്നു. ഈ സംവിധാനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തിനുള്ള കാരണം അവ്യക്തമാണെന്ന് പ്രവാസി സംഘടനകള്‍ പറയുന്നു. വൈകാതെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു.
അതേസമയം, ഒമാന്‍ എടുത്ത മറ്റൊരു പുതിയ തീരുമാനം ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ക്ക് ഒരു തരത്തിലുള്ള വിസയും അനുവദിക്കില്ല എന്നതാണ്. എന്താണ് ഈ തീരുമാനത്തിന് കാരണം എന്ന് വ്യക്തമല്ല. നിലവില്‍ ഒമാനിലുള്ള ബംഗ്ലാദേശുകാര്‍ക്ക് പ്രയാസമുണ്ടാകില്ല. അവര്‍ക്ക് വിസ പുതുക്കി കിട്ടും. വിസാ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha