പ്രവാസികളുടെ കീശ കാലിയാകില്ല, കുടുംബസമേതം യുഎഇലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വിസ്ക്ക് അപേക്ഷിക്കാൻ അനുമതി, 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം വരാൻ വിസ തികച്ചും സൗജന്യ...!!!

വിസ നിയമങ്ങളിൽ വൻ അഴിച്ചു പണി നടത്തിക്കൊണ്ടിരിക്കുകയാണ് യുഎഇ. ചിലത് പ്രവാസികൾക്ക് ആശ്വാസമേകുന്നതാണെങ്കിൽ മറ്റ് ചിലത് തലവേദയുണ്ടാകുന്നതുമാണ്. നിരവധി പ്രവാസികൾ താമസിക്കുന്ന യുഎഇയിൽ വിസ നിയമങ്ങൾ ലഘൂകരിച്ച് കൂടുതൽ ആളുകളെ രാജ്യത്തേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇപ്പോൾ പുതിയ നീക്കത്തിലേക്ക് നടന്നിരിക്കുകയാണ് യുഎഇ. കുടുംബത്തോടൊപ്പം യുഎഇ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചെലവ് ചുരുക്കി യാത്ര ചെയ്യാം. കുടുംബസമേതം രാജ്യത്തേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വീസ നൽകുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.
വിനോദസഞ്ചാരം, ചികിത്സ തുടങ്ങിയവയ്ക്കായി എത്താൻ ആഗ്രഹിക്കുന്നതിന് ഇത് ഏറെ ഉപകാരപ്രദമാണ്. യുഎഇ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കുടുംബത്തിന് ഇപ്പോൾ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഗ്രൂപ്പ് വീസയ്ക്ക് അപേക്ഷിക്കാൻ അനുമതി നൽകിയിരിക്കുകയാണ്. ഫാമിലി ഗ്രൂപ്പ് വീസ അപേക്ഷ അനുവദിച്ചതായി അധികൃതർ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കളോടൊപ്പം വരുമ്പോൾ വിസ തികച്ചും സൗജന്യമായി ലഭിക്കും. എന്നാല്‍ മാതാപിതാക്കള്‍ക്ക് വിസയ്ക്ക് സാധാരണ നിരക്ക് ബാധകമാണെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
ഗ്രൂപ്പ് ടൂറിസ്റ്റ് വീസ എടുത്ത് മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുന്നവർക്കു മാത്രമാണ് ഈ ആനുകൂല്യം. കുട്ടികൾ തനിച്ചോ മറ്റുള്ളവരോടൊപ്പമോ വരുമ്പോൾ ഇളവില്ല.വിവിധ ട്രാവൽ ഏജൻസികൾ വഴിയും വീസ ലഭിക്കുമെങ്കിലും സേവന ഫീസ് നൽകേണ്ടിവരും. യുഎഇക്ക് അകത്തും പുറത്തുമുള്ള അംഗീകൃത ട്രാവൽ ഏജൻസികൾ മുഖേന മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. രാജ്യത്തിനകത്തും പുറത്തുമുള്ള ട്രാവൽ ഏജൻസികൾ വഴി ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോൾ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂവെന്ന് എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രി. ജനറൽ ഖലാഫ് അൽഗൈത്ത് പറഞ്ഞു. 30 അല്ലെങ്കില്‍ 60 ദിവസമാണ് രാജ്യത്ത് താമസിക്കാനാകുക. രാജ്യത്തിനകത്ത് തങ്ങിക്കൊണ്ട് തന്നെ ഈ കാലയളവ് നീട്ടാനുമാകും.
എങ്ങനെ അപേക്ഷിക്കാം
യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളുടെ പാസ്‌പോര്‍ട്ടുകളുടെ കോപ്പി, ഫോട്ടോസ് എന്നിവ ട്രാവല്‍ ഏജന്‍സിയില്‍ നല്‍കണം. ഫീസ് അടയ്ക്കണം. എല്ലാ വിവരങ്ങളും ആവശ്യമായ രേഖകളും ജിഡിഎഫ് ആർഎ വെബ്‌സൈറ്റിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വിസ സൗജന്യമാണെങ്കിലും ട്രാവല്‍ ഏജന്റ് സര്‍വീസ് നിരക്കും ഇന്‍ഷുറന്‍സ് ഫീസും ബാധകമാണ്. മാതാപിതാക്കള്‍ക്ക് 30 ദിവസത്തെ വിസയ്ക്ക 350 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെ ചെലവ് വരും. കുട്ടികളുടെ സര്‍വീസ് ചാര്‍ജും ഇന്‍ഷുറന്‍സും 80 ദിര്‍ഹത്തിനും 120 ദിര്‍ഹത്തിനും ഇടയിലാണ്.
60 ദിവസത്തെ വിസയ്ക്ക് 500 ദിര്‍ഹം മുതല്‍ 650 ദിര്‍ഹം വരെയാണ് ചെലവ്. സര്‍വീസ് ചാര്‍ജും ഇന്‍ഷുറന്‍സും കൂടി 130 ദിര്‍ഹം മുതല്‍ 170 ദിര്‍ഹം വരെയാകാം. വിസ കാലാവധി കഴിയുന്നതിന് മുമ്പ് വേണമങ്കില്‍ കാലയളവ് നീട്ടുന്നതിന് അപേക്ഷിക്കാം. പരമാവധി 120 ദിവസത്തേയ്ക്ക് നീട്ടാം. എന്നാല്‍ കാലാവധി നീട്ടുമ്പോള്‍ കുട്ടികള്‍ക്ക് സൗജന്യ വിസ ലഭിക്കില്ല. ഏജന്‍സി വിസ നടപടികള്‍ ആരംഭിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിലാണ് സാധാരണയായി വിസ ലഭിക്കുക.
https://www.facebook.com/Malayalivartha