സൗദിയിൽ നെഞ്ചുവേദനയെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു

സൗദി അറേബ്യയിൽ നെഞ്ചുവേദനയെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു. തമിഴ്നാട് അമ്മാപേട്ടൈ സ്വദേശി വെങ്കടേഷ് രാമദാസ് (35) ആണ് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ദീർഘകാലമായി ജുബൈലിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: രാമദാസ്, മാതാവ്: ചിന്താമണി.
അതേസമയം, യുഎഇയിൽ കാറിന് തീപിടിച്ച് മലയാളി യുവാവ് വെന്തുമരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോർജാണ് മരിച്ചത്. 41വയസായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ജിമ്മി സഞ്ചരിച്ച കാർ റോഡരികിൽ തീപിടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ നിന്ന് ജിമ്മിയുടെ മൃതദേഹം കണ്ടെത്തിയത്. അജ്മാൻ എമിറേറ്റ്‌സ് സിറ്റിയിൽ താമസിക്കുന്ന ഇദ്ദേഹം ദുബായിലെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
ഇദ്ദേഹം എങ്ങോട്ടേക്കാണ് പോയതെന്നോ കാറിന് തീപിടിക്കാനുണ്ടായ കാരണത്ത കുറിച്ച് ഇതേവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എങ്ങനെയാണ് അപകടം സംഭവിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അജ്മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മഞ്ഞപ്ര മേലേപിടികയിൽ ചാണ്ടി ജോർജിന്റെയും ലീലാമ്മ ജോർജിന്റെയും മകനാണ് ജിമ്മി. ദീപ്തി തോമസ് ആണ് ഭാര്യ. ഒരു മകനുണ്ട്.
https://www.facebook.com/Malayalivartha