ഇത് വമ്പൻ ഭാഗ്യം...!! അബുദാബി ബിഗ് ടിക്കറ്റിൽ 45 കോടി സ്വന്തമാക്കി പ്രവാസി, ഗ്രാന്‍ഡ് പ്രൈസിന് പുറമെയുള്ള ഒമ്പത് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് സ്വന്തം

അടുത്തിടെയായി ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍, മഹ്സൂസ്, അബുദാബി ബിഗ് ടിക്കറ്റ് എന്നീ നറുക്കെടുപ്പുകളിൽ വൻ തുകകൾ സമ്മാനമായി ലഭിക്കുന്നതും പ്രവാസികൾക്കാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിലാണ് പ്രവാസികളേറെയും പങ്കെടുക്കുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിലെ നിരവധി പ്രവാസി മലയാളികളാണ് അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നത്.
വർഷങ്ങളായി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റ് എടുക്കുന്നവരാണ് അധികവും. ഇപ്പോൾ അബുദാബി ബിഗ് ടിക്കറ്റിന്റെ 257-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ രണ്ട് കോടി ദിര്‍ഹം 45 കോടിയിലേറെ ഇന്ത്യന്‍ രൂപ സ്വന്തമാക്കിയത് ഒരു പ്രവാസിയാണ്. അബുദാബിയില്‍ താമസിക്കുന്ന സിറിയയില്‍ നിന്നുള്ള അസ്മി മറ്റാനിയസ് ഹുറാനി ആണ് 175573 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം ഒക്ടോബര്‍ 24ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
അതുപോലെ ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം, മൂന്നാം സമ്മാനം, നാലാം സമ്മാനം, അഞ്ചാം സമ്മാനം, ആറാം സമ്മാനം,എട്ടാം സമ്മാനം, എന്നിവ നേടിയത് ഇന്ത്യക്കാരാണ്. ഏഴാം സമ്മാനം മാത്രം ഫിലിപ്പീന്‍സ് സ്വദേശിയാണ് സ്വന്തമാക്കിയത്. ഇവർക്കെല്ലാം 24 കാരറ്റ് സ്വര്‍ണക്കട്ടിയാണ് സമ്മാനമായി ലഭിച്ചത്.
https://www.facebook.com/Malayalivartha