ആ സൗജന്യം ഇനി കിട്ടില്ല...എല്ലാവരും ടിക്കറ്റെടുക്കണം, പുതുവത്സര രാവിൽ ബുർജ് ഖലീഫയിൽ നടക്കുന്ന വെടിക്കെട്ട് ബുർജ് പാർക്കിൽ നിന്ന് കാണാൻ അവസരമുള്ളത് ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രം

ലോകം ആവേശത്തോടെ കാത്തിരിക്കുന്ന പുതുവത്സര രാവിന് അധികം നാളുകളില്ല. കഴിഞ്ഞ വർഷത്തെ പുതുവർഷപ്പുലരി യുഎഇയ്ക്ക് സമ്മാനിച്ചത് ആറു ലോക റെക്കോർഡുകളാണ്. ആഗോളതലത്തില്‍ തന്നെ പുതുവല്‍സരാഘോഷങ്ങള്‍ക്ക് പേരു കേട്ട നഗരമാണ് ദുബായ്. വിനോദവും വെടിക്കെട്ടും ഡിജെ പാര്‍ട്ടികളും നൃത്തനൃത്യങ്ങളും സമൃദ്ധമായ ഭക്ഷണ വിഭവങ്ങളുമായി ആഘോഷങ്ങള്‍ പൊടിക്കുമെങ്കിലും ദുബൈയിൽ താമസിക്കുന്നവരും സന്ദർശിക്കുന്നവരും ഉറപ്പായും കാണണമെന്ന് ആഗ്രഹിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നടക്കുന്ന വെടിക്കെട്ട്.
ബുർജ് പാർക്കിൽ നിന്നാണ് കൂടുതൽ പേരും ഈ ആഘോഷം വീക്ഷിക്കാറുള്ളത്. എന്നാൽ ബുർജ് പാർക്കിൽ നിന്ന് ബുർജ് ഖലീഫയുടെ ലോകപ്രശസ്തമായ പുതുവർഷ രാവ് വെടിക്കെട്ട് പ്രദർശനം കാണാനെത്തുന്ന താമസക്കാരും സന്ദർശകരും ഇനി ടിക്കറ്റ് വാങ്ങണം. എമാറിന്റെ പുതുവത്സരാഘോഷം എല്ലാവർക്കും ആസ്വദിക്കാൻ വിവിധ ഇടങ്ങളിൽ നിന്നും സൗജന്യമായി വീക്ഷിക്കാം. എന്നാൽ മുൻനിരയായ ബുർജ് പാർക്കിൽ നിന്ന് കാണാൻ ടിക്കറ്റ് എടുക്കണം. മുതിർന്നവർക്കുള്ള ടിക്കറ്റിന് 300 ദിർഹമാണ് നിരക്ക്.
5 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനത്തിന് 150 ദിർഹം ആണ് നൽകേണ്ടത്. എന്നാൽ 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ബുർജ് പാർക്കിൽ പ്രവേശിക്കാം. ഓരോ ടിക്കറ്റിലും നിയുക്ത ഭക്ഷണശാലകളിൽ നിന്നുള്ള ഒരു ഭക്ഷണവും രണ്ട് പാനീയങ്ങളും ലഭിക്കും. വിവിധതരം ഫുഡ് ട്രക്കുകൾ, സ്റ്റാളുകൾ, തത്സമയ പ്രകടനങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയും പാർക്കിലുണ്ടാകും. ബുർജ് പാർക്കിലേക്ക് വൈകുന്നേരം 4 മണി മുതൽ പ്രവേശിക്കാം.
നവംബർ 10 മുതൽ ടിക്കറ്റുകൾ വിൽപ്പനയ്‌ക്കെത്തും. ഓൺലൈൻ ആയി ടിക്കറ്റ് എടുത്ത് കഴിഞ്ഞാൽ, ഡിസംബർ 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ, ദുബൈ മറീന മാൾ എന്നിവിടങ്ങളിൽ നിന്ന് ബാഡ്ജുകൾ വാങ്ങിക്കണം. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 വരെ ബാഡ്ജുകൾ വാങ്ങാം. ബുർജ് പാർക്കിലേക്കുള്ള പ്രവേശനത്തിനും പ്രത്യേക പ്രദേശങ്ങളിലേക്കുള്ള പ്രവേശനത്തിനും ബാഡ്ജ് നിർബന്ധമാണ്. അതേസമയം ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളും താമസക്കാരും ഇമാറാത്തിലെ പുതുവല്‍സരാഘോഷ അനുഭവത്തിനായി കാത്തിരിക്കുകയാണ്.
എല്ലായിടത്തും വെടിക്കെട്ടും കലാപരിപാടികളുമാണ് ആഹ്ലാദത്തിന് മാറ്റുകൂട്ടാനായി പ്രധാനമായും ഒരുക്കിയിട്ടുള്ളത്. സഞ്ചാരികള്‍ വന്നുനിറയുന്ന രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും ഒരുക്കങ്ങൾ തുടങ്ങു. കഴിഞ്ഞ വര്‍ഷം കോവിഡിന്‍റെ അല്‍പം നിയന്ത്രണത്തിനിടയിലാണ് ആഘോഷങ്ങള്‍ നടനതെങ്കില്‍ ഇത്തവണ പൂര്‍ണമായും സുരക്ഷിതമായ അന്തരീക്ഷത്തിലാണെന്ന പ്രത്യേകതയുണ്ട്. കരിമരുന്ന് പ്രയോഗവും വിവിധ കലാപരിപാടികളും എമിറേറ്റിലെ സുപ്രധാന സ്ഥലങ്ങളിലെല്ലാം ആഘോഷത്തിന് മാറ്റുകൂട്ടും.
https://www.facebook.com/Malayalivartha