ഏകപ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു, കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ ഡൊമനിക് മാര്‍ട്ടിനില്‍ കേന്ദ്രീകരിച്ച് അന്വേഷണം, കേരള പോലീസുമായി യാതൊരു ആശയവിനിമയവും നടത്താതെ കേസിൽ അതീവരഹസ്യമായി എൻ.ഐ.എയുടെ നീക്കങ്ങൾ

കേരളത്തെ ഞെട്ടിച്ച കളമശ്ശേരി ബോംബ് സ്ഫോടനം നടന്നിട്ട് ഇന്ന് ഒരാഴ്ച പിന്നിടുന്നു. എന്നിട്ടും ഇത്തരമൊരു സ്ഫോടനം നടത്താൻ പ്രതി ഡൊമിനിക് മാർട്ടിന് പിന്നിലിൽ ആരുടേയെങ്കിലും ഇടപെടലോ പ്രേരണയോ ഒന്നും തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾ കുറ്റം സമ്മതിച്ചപോലെ സ്ഫോടനം നടത്താൻ പദ്ധതിയിട്ടത് ഇയാൾ ഒറ്റക്കാണെന്ന് പൊലീസ് ഉറപ്പിച്ചമട്ടാണ്. ഏകപ്രതിയെന്ന് പൊലീസ് ഉറപ്പിച്ച ഡൊമനിക് മാര്‍ട്ടിനില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കേന്ദ്ര ഏജൻസികൾ പറയുന്നത്.
യൂട്യൂബ് നോക്കി നിർമ്മിക്കാൻ കഴിയുന്ന തരം ബോംബല്ല മാർട്ടിൻ സ്ഫോടനത്തിനായി ഉപയോഗിച്ചതെന്നാണ്.അതുപോലെ ഇന്റര്‍നെറ്റ് കോളിലൂടയും മാർട്ടിൻ ആരെയേ വിളിച്ചിട്ടുണ്ട്. ഒരു കോൾ വന്ന ശേഷം മാര്‍ട്ടിന്‍ അസ്വസ്ഥനായായിരുന്നുവെന്ന ഭാര്യയുടെ മൊഴി. ഇതെല്ലാം വിലയിരുത്തിയ ശേഷം മാർട്ടിന് പിന്നിൽ മറ്റാരോ ഉണ്ടെന്നുതന്നെ ഉറപ്പിച്ചുള്ള അന്വേഷണത്തിലാണ് എൻ.ഐ.എ. കേരള പോലീസുമായി യാതൊരു ആശയ വിനിമയവും നടത്താതെ അതീവരഹസ്യമായാണ് എൻ.ഐ.എയുടെ നീക്കങ്ങൾ.
ഉഗ്രശേഷിയുള്ള ബോംബ് വിജയകരമായി നിർമ്മിക്കാനും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും ഒരാൾക്ക് തനിച്ച് കഴിയില്ലെന്നാണ് വിലയിരുത്തൽ. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ വീണ്ടും ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. കേസിൽ തെളിവെടുപ്പ് പൂർത്തിയാക്കാനുണ്ട്.
ഐഇഡിക്കായി ഗുണ്ടുകൾ വാങ്ങിയ കടയിലും റിമോട്ട് കൺട്രോളറുകളും ഇലക്ട്രിക് സാമഗ്രികളും വാങ്ങിയ സ്ഥാപനങ്ങളിലും ഇയാളെ എത്തിച്ച് തെളിവെടുക്കണം. തുടർന്ന് ചോദ്യം ചെയ്യലും മൊഴിയെടുപ്പും നടത്തും. മാർട്ടിനുമായി പൊലീസ് നേരത്തേയും തെളിവെടുപ്പ് നടത്തിയിരുന്നു. അത്താണിയിലുള്ള മാർട്ടിന്റെ ഫ്ലാറ്റിലും സ്ഫോടനം നടന്ന സംറ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലും അടക്കം എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹൈസ്കൂൾ ഗ്രൗണ്ടിനോടു ചേർന്നാണ് മാർട്ടിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഈ ചെറിയ ഫ്ലാറ്റ്. അതുപോലെ
തിരിച്ചറിയൽ പരേഡ് കഴിഞ്ഞ ദിവസം പൂർത്തിയായി. പത്തിലധികം പേർക്ക് നോട്ടീസ് നൽകിയെങ്കിലും മൂന്ന് പേർ മാത്രമാണ് ഹാജരായത്.
പരേഡിൽ പങ്കെടുത്തവർ പ്രതി മാർട്ടിനെ തിരിച്ചറിഞ്ഞു. കൃത്യം നടക്കുന്ന വേളയിൽ മാർട്ടിനെ കണ്ടത് ഹാളിന് പുറത്ത് വച്ചാണെന്നും പരേഡിൽ പങ്കെടുത്തവർ വ്യക്തമാക്കി. കൺവെൻഷനിൽ പങ്കെടുത്ത ആളുകളോട് മാർട്ടിനെ പരിസരത്ത് എവിടെങ്കിലും വച്ച് കണ്ടിരുന്നുവെങ്കിൽ വിവരം അറിയിക്കണമെന്ന് പോലീസ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരേഡ് നടന്നത്. എറണാകുളം അഡീഷണൽ സിജിഎം കോടതിയാണ് തിരിച്ചറിയൽ പരേഡിന് അനുമതി നൽകിയത്.
3 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സ്ഫോടനത്തില്‍ മൂന്ന് പേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സ്ഫോടനമുണ്ടായിട്ടും കൊച്ചിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് ആരോപണമുയരുന്നുണ്ട്. സേനയിലെ അംഗബലം കൂട്ടാതെ ഒന്നും നടക്കില്ലെന്നാണ് പൊലീസുകാര്‍ ചൂണ്ടിക്കാട്ടുന്നത്. മുപ്പത് ലക്ഷത്തിലേറെ ജനങ്ങളുള്ള ഇടമാണിത്. മെട്രോനഗരത്തെയാകെ വിറപ്പിച്ച സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ നഗരസുരക്ഷയില്‍ പ്രത്യേകിച്ച് ഒരു മാറ്റവുമില്ലെന്ന് എടുത്തു പറയേണ്ടതാണ്.
https://www.facebook.com/Malayalivartha