ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെ പെൺകുഞ്ഞിന് ജന്മം നൽകി യുവതി, വിമാനം ലാൻഡ് ചെയ്ത പിന്നാലെ യുവതിക്കും കുഞ്ഞിനും ആവശ്യമായ പരിചരണങ്ങൾ നൽകാൻ എയർപോർട്ടിൽ മെഡിക്കൽ സംഘമെത്തി

പറക്കലിനിടെ യാത്രക്കാർക്ക് ശാരീരിക അസ്ഥതകൾ ഉണ്ടാകാറുണ്ട്. ഈ സമയം വിമാനത്തിലുള്ള നഴ്സോ, ഡോക്ടറോ അല്ലെങ്കിൽ ട്രെയിനിങ് കിട്ടിയ ജീനക്കാരോ ആകും ഇവർക്ക് പ്രാഥമിക ചികിത്സ നൽകുക. ഗുരുതമായ അവസ്ഥയാണെന്നു കണ്ടാൽ വിമാനം അടിയന്തിരമായി നിലത്തിക്കും. എന്നാൽ യാത്രയാക്കിടെ പ്രസവ വേദന അനുഭവപ്പെട്ടാലോ.കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുകയാണ് സൗദി എയർലൈൻസിൽ.
എസ്.എ 1546 വിമാനത്തിലാണ് യാത്രക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. സൗദി വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്കിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം . യുവതി വിമാനത്തിൽ വെച്ച് പ്രസവിച്ചതായി ക്യാപ്റ്റൻ ജിദ്ദ എയർപോർട്ട് എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ യുവതിക്കും കുഞ്ഞിനും ആവശ്യമായ പരിചരണങ്ങൾ നൽകാൻ ജിദ്ദ എയർപോർട്ടിൽ മെഡിക്കൽ സംഘം സുസജ്ജമായി നിലയുറപ്പിച്ചു. യുവതിക്കും കുഞ്ഞിനും വേഗത്തിൽ പരിചരണങ്ങൾ നൽകാൻ എയർപോർട്ട് ടെർമിലിൽ ഏറ്റവും അടുത്തുള്ള ഗെയ്റ്റിനു സമീപം വിമാനം ലാൻഡ് ചെയ്യാൻ ക്യാപ്റ്റന് നിർദേശം നൽകി.
വിമാനം ലാൻഡ് ചെയ്തയുടൻ സൗദി വനിതാ പാരാമെഡിക്കൽ ജീവനക്കാർ അടങ്ങിയ മെഡിക്കൽ സംഘം യുവതിയെയും കുഞ്ഞിനെയും പരിശോധിച്ച് ആവശ്യമായ പരിചരണങ്ങൾ നൽകി. മാതാവിൻറയും കുഞ്ഞിെൻറയും ആരോഗ്യ നില ഭദ്രമായത് ഉറപ്പുവരുത്തിയ ശേഷം ഇരുവരെയും പിന്നീട് ആംബുലൻസിൽ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha