ഉംറ നിർവഹിക്കാനായെത്തി, മക്കയിൽ മലയാളി യുവതി മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു. എറണാകുളം മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സാലിമ മുഹമ്മദ് ആണ് മക്കയിൽ മരിച്ചത്. 24 വയസായിരുന്നു. പെരുമ്പാവൂര്‍ അൽ ബദ്‌രീസ് ഉംറ സംഘത്തോടൊപ്പം ഈ മാസം ഒന്നാം തീയതിയാണ് മക്കയിലെത്തിയത്.
കോതമംഗലം ആയക്കാട് തൈക്കാവുംപടി ആലക്കട മുഹമ്മദിന്റെ മകളാണ്. പെരുമ്പാവൂര്‍ കണ്ടന്തറ ആലങ്ങാട്ട് ഇബ്രാഹീമിെൻറ മകള്‍ ജാസ്മിന്‍ ആണ് മാതാവ്. ദുബൈയിൽ ജോലി ചെയ്യുന്ന ഷാനാണ് ഭർത്താവ്. സഹോദരങ്ങള്‍: മുഹമ്മദ് അസ്ലം, സാലിഹ. ഖബറടക്കം മക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha