സങ്കടമടക്കാനാവാതെ.... റിയാദിൽ പ്രവാസി കുഴഞ്ഞു വീണു... ഉടന്ഡ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സങ്കടമടക്കാനാവാതെ.... മകളുടെ വിവാഹ ആവശ്യങ്ങൾക്കായി നാട്ടിൽ പോയി മടങ്ങിയെത്തി രണ്ട് മാസം തികയുന്നതിനിടെ ഇന്ത്യൻ പ്രവാസി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദ് മുർഷിദാബാദ് റാംനഗർ സ്വദേശിയായ സിയാഹുൽ ഹുസൈൻ (57) ആണ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ഉബൈദ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.
റിയാദിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ രണ്ട് വർഷമായി വെയർഹൗസ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റെഡ് ക്രസൻറിൻറെ സഹായത്തോടെ അടിയന്തര പ്രഥമശുശ്രൂഷ നൽകി ഉബൈദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബത്തിൻറെ വലിയൊരു സന്തോഷത്തിന് ശേഷം പ്രവാസലോകത്തേക്ക് മടങ്ങിയെത്തിയ ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി സുഹൃത്തുക്കൾക്കും കുടുംബത്തിനും വലിയ നടുക്കമായി. ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha


























