സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ഭരണകൂടത്തിന്റെ അനുമതി ; പ്രവാസികൾക്ക് ഇനി സിനിമാക്കാലം

സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനമായി. ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാധ് അറിയിച്ചു.
അടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ ആദ്യ തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. മൂന്നരപ്പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സൗദിയില്‍ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്.
https://www.facebook.com/Malayalivartha