ദുബായില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച മാനേജർക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ

ദുബായില്‍ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ മാനേജറിന് തടവ് ശിക്ഷ. മൂന്ന് മാസത്തെ തടവ് ശിക്ഷയ്ക്കാണ് കോടതി വിധിച്ചത്. ഡ്യൂട്ടി സമയം കഴിഞ്ഞ് ഓഫീസില്‍ നില്ക്കാന്‍ 29 വയസ്സുകാരനായ ഈജിപ്ത്യന്‍ മാനേജര്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ജോലിയെ കുറിച്ച് സംസാരിക്കാന്‍ ഉണ്ടെന്നും അതിനാല്‍ ഓഫീസിനുള്ളില്‍ വരാനും ഇയാള്‍ ആവശ്യപ്പെട്ടുവെന്ന് യുവതി പറഞ്ഞു. തുടര്‍ന്നാണ് യുവതിയോട് ഇയാള്‍ മോശമായി പെരുമാറിയത്.
ഈ സമയത്ത് വേറെ ആരും ഓഫീസില്‍ ഉണ്ടായിരുന്നില്ല. അല്‍ ബാര്‍ഷ പോലീസ് സ്റ്റേഷനില്‍ ജൂണ്‍ 2 നാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു കസ്റ്റമറുമായി ചര്‍ച്ച ചെയ്യുന്നതിനിടയ്ക്ക് യുവതി ശബ്ദം ഉയര്‍ത്തിയെന്നും ഇതേ തുടര്‍ന്ന് യുവതിയെ മര്‍ധിച്ചുവെന്നുമാണ് മാനേജര്‍ പറയുന്നത്.എന്നാല്‍ യുവതി പറയുന്നത് മറ്റൊന്നാണ്. മാനേജര്‍ തന്നോട് ബിസിനസ് കാര്യങ്ങള്‍ സംസാരിക്കുന്നതിനായി ഓഫീസിലേക്ക് വിളിച്ചുവെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ്.
https://www.facebook.com/Malayalivartha