യാത്ര ചിലവ് കാരണം വർഷങ്ങളായി നാട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയിലാണോ? എങ്കിൽ ഇതാ കേരളസർക്കാരിന്റെ ഉഗ്രൻ സമ്മാനം

അഞ്ചു വര്‍ഷത്തിലേറെയായി യാത്രാ ചെലവു താങ്ങാനാകാതെ വിദേശത്തു കഴിയുന്ന പ്രവാസികള്‍ക്ക് തിരികെ നാട്ടിലെത്താന്‍ കേരള സര്‍ക്കാറിന്റെ സഹായം. കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിന്റെ സൗജന്യ യാത്രാ ടിക്കറ്റ് പ്രയോജനപ്പെടുത്തി ഇത്തരക്കാര്‍ക്ക് ഇനി നാട്ടിലേയ്ക്ക് മടങ്ങാം.
അവസാനമായി നാട്ടില്‍ വന്നത് എന്നാണ്, ഇപ്പോള്‍ ഏതു രാജ്യത്താണ് താമസിക്കുന്നത്, പാസ്‌പോര്‍ട്ട് നമ്പര്‍, പ്രവാസി ഐഡി കാര്‍ഡ് വിവരങ്ങള്‍, റസിഡന്റ് പെര്‍മിറ്റ്/ഇക്കാമ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, ജോലി, തൊഴില്‍ ദാതാവിന്റെ മേല്‍വിലാസ്ം, വരുമാനം, വിവാഹം സംബന്ധിച്ച വിവരങ്ങള്‍, നാട്ടിലെയും വിദേശത്തെയും മേല്‍വിലാസം, കേരളത്തില്‍ ബന്ധപ്പെടാനുള്ള വ്യക്തിയുടെ പേര് എന്നിവയാണ് അപേക്ഷയില്‍ വ്യക്തമാക്കേണ്ടത്.
ടിക്കറ്റനായി http://demo.norkaroots.net/applyticket.aspx എന്ന ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം. എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
https://www.facebook.com/Malayalivartha