പറഞ്ഞത് സത്യമായിരുന്നു, ചെറുതോണി അണക്കെട്ട് തുറന്നപ്പോള്‍ മുട്ടന്‍ മീനുകള്‍ പുറത്തുചാടിയിരുന്നു!
പെറിയാറിന്റെ ഇരു കരകളിലുമുള്ള ഭാഗ്യവാന്മാര്ക്ക് ചെറുതോണി അണക്കെട്ട് തുറന്നപ്പോള്‍ മുട്ടന്‍ മീനുകള്‍ തന്നെ കിട്ടി.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ക്കടിയിലൂടെ കുത്തൊഴുക്കില്‍പെട്ട് ചാടിവരുന്ന മീനുകള്‍ പാതി മയങ്ങിയ സ്ഥിതിയില്‍ ആയിരിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇതിനാല്‍ തന്നെ തീരത്തടിയുന്ന മീനുകളെ യാതൊരു അധ്വാനവും കൂടാതെ പിടികൂടാനുമാകും.
കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലും നാട്ടുകാര്‍ക്ക് മീനുകളെ കിട്ടിയിരുന്നു. ഗോള്‍ഡ് ഫിഷ്, കറ്റി, പൂമീന്‍ അടക്കമുള്ളവയാണ് കുടുതലും.
ചെറുതോണി ടൗണിനു സമീപത്തെ പാപ്പന്‍സ് ഹോട്ടലിനോടു ചേര്‍ന്നുള്ള പാടത്തും കഴിഞ്ഞ ദിവസം കറ്റിയിനത്തില്പെട്ട മീന്‍ എത്തിയിരുന്നു. മയക്കത്തിലായിരുന്ന മീനിനെ ഏതാനും യുവാക്കള്‍ ചേര്‍ന്ന് പിടികൂടി.
ജീവനോടെ തന്നെ അവര്‍ അതിനെ ത്രാസില്‍ കയറ്റി, തൂക്കം പതിനേഴര കിലോ! ഉച്ചയോടെ കറ്റി, 'കറി'യായി. പെരിയാറിലെ കുത്തൊഴുക്കിലൂടെ കൂറ്റന്‍ മീനുകള്‍ ഒഴുകിപ്പോകുന്നുണ്ടെന്ന് കാഴ്ചക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ പൊലീസിന്റെ പെറ്റിയടിയില്‍ പേടിച്ച് നല്ല നീന്തലുകാര്‍ പോലും വെറും കാഴ്ചക്കാരാവുകയാണ്.
https://www.facebook.com/Malayalivartha