ഗൂഗിള്‍ മാപ്പിന്റെ സ്ട്രീറ്റ് വ്യൂവില്‍ സെര്‍ച്ച് ചെയ്തത്, വിവാഹമോചനത്തില്‍ എത്തിച്ചു!

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ, ഗൂഗിള്‍ മാപ്പിന്റെ സാറ്റ്‌ലൈറ്റ് പതിപ്പ് എന്നിവയിലൂടെ സെര്‍ച്ചിങ് നടത്തിയവര്‍ അദ്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും കണ്ടിട്ടുണ്ട്. വര്‍ഷങ്ങളായി മറഞ്ഞുകിടന്നിരുന്ന വസ്തുക്കള്‍ വരെ കണ്ടെത്താന്‍ ഗൂഗിള്‍ മാപ്പ് സഹായിച്ചിട്ടുണ്ട്.
പക്ഷേ പെറുവില്‍ നിന്നൊരു യുവാവ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ സെര്‍ച്ച് ചെയ്തപ്പോള്‍, ജീവിതം തന്നെ തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. തന്റെ ഭാര്യ മറ്റൊരു യുവാവിനെ മടിയില്‍ കിടത്തിയിരിക്കുന്നു! സംഭവം കണ്ടെത്തിയതോടെ യുവാവ് ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്തു.
പെറുവിന്റെ തലസ്ഥാനമായ ലിമയിലെ പ്രശസ്തമായ പാലങ്ങളെക്കുറിച്ച് അയാള്‍ ഗൂഗിള്‍ മാപ്പില്‍ തിരയുന്നതിനിടെയാണ് തന്റെ ഭാര്യയെ മറ്റൊരാളുടെ കൂടെ കണ്ടത്. ഗൂഗിള്‍ മാപ്പ് കാരണം വിവാഹമോചനം സംഭവിക്കുന്നതും ആദ്യ സംഭവമായിരിക്കും.
ലക്ഷ്യ സ്ഥാനത്തേക്ക് ഗൂഗിള്‍ മാപ്പ് വഴി സഞ്ചരിച്ച അദ്ദേഹം പെട്ടെന്നാണ് പരിചിതമായ ഒരു രൂപം ശ്രദ്ധിച്ചത്. വെളുത്ത ടോപ്പും കറുത്ത ജീന്‍സുമണിഞ്ഞ യുവതിയും അവരുടെ മടിയില്‍ കിടക്കുന്ന ഒരു യുവാവും. പരിചിതമായ വസ്ത്രവും രൂപവുമായതിനാല്‍ ചിത്രം സൂക്ഷിച്ചു നോക്കി. യുവതി തന്റെ ഭാര്യയാണെന്ന് ഉറപ്പു വരുത്തി. ഭാര്യയുടെ മടിയിലാണ് യുവാവ് കിടക്കുന്നതെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞതോടെ വീട്ടില്‍ കലഹം തുടങ്ങി. ഗൂഗിള്‍ മാപ്പ് തെളിവായി. ഇതോടെ പഴയ കാര്യങ്ങളെല്ലാം ഭാര്യ തുറന്നു പറഞ്ഞു. ഭാര്യ തന്നെ ചതിക്കുകയായിരുന്നെന്ന് മനസിലാക്കിയ ഭര്‍ത്താവ് വിവാഹമോചനം തേടുകയായിരുന്നു.

അഞ്ച് വര്‍ഷം മുന്‍പ് 2013-ലെ ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. കുടുംബം തകര്‍ന്നതിന്റെ പ്രതികാരത്തോടെ ഭര്‍ത്താവ് തന്നെയാണ് ഗൂഗിള്‍ മാപ്പ് ചിത്രങ്ങളും വിവരവും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha



























