കൗതുകമുണര്‍ത്തി തിരുനാവായയില്‍ ശിലായുഗ പുരാവസ്തുരേഖാ പ്രദര്‍ശനം

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നും ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്കാണ് മലപ്പുറം തിരുനാവായയിലേയ്ക്ക്. അവിടെ ഒരുക്കിയിട്ടുള്ള ശിലായുഗ പുരാവസ്തുരേഖാ പ്രദര്‍ശനം കാണാന്‍ എത്തുന്നവരാണ് ഇവര്‍.
പാഠപുസ്തകങ്ങളില്‍ മാത്രം കണ്ട കാര്യങ്ങള്‍ നേരിട്ട് കാണാനുള്ള അവസരമാണ് പ്രദര്‍ശനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.
പഴയകാലത്തെ വീട്ടുപകരണങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, വിളക്കുകള്‍ , താളിയോലകള്‍, ഈ കാഴ്ചകളെല്ലാം പുതുതലമുറക്ക് പരിചയമില്ലാത്തതായിരുന്നു.
ടിപ്പു സുല്‍ത്താന്റെ സൈന്യം ഉപയോഗിച്ച പഞ്ചുരുളി എന്നറിയപ്പെടുന്ന വിസില്‍, മാമാങ്കത്തിനുപയോഗിച്ചിരുന്ന ആയുധങ്ങള്‍, ശിലായുഗത്തിലെ കല്ലുകൊണ്ടുള്ള ആയുധങ്ങള്‍ , ബ്രിട്ടീഷ് ഇന്ത്യന്‍ നാണയങ്ങള്‍ എന്നിവ പ്രദര്‍ശനം ശ്രദ്ധേയമാക്കി.
ലോകത്തിലെ ഏറ്റവും ചെറിയ കറന്‍സിയും വലിയ കറന്‍സിയും കൗതുകമുണര്‍ത്തുന്ന കാഴ്ചയായി.
പ്രാചീന കാലഘട്ടത്തിലെ ആയുധങ്ങളെ കുറിച്ചും ഉപകരണങ്ങളെ കുറിച്ചും കുട്ടികള്‍ക്ക് അറിവു പകരാന്‍ പരിസ്ഥിതി സംഘടനയായ റീഎക്കൗ ആണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha



























