കിളികളെ കുറിച്ച് ഒന്നുമറിയില്ലെങ്കിലും ഈ ചിത്രത്തില്‍ ഭര്‍ത്താവ് ഏതാണെന്ന് തനിക്കറിയാമെന്ന് വീരേന്ദര്‍ സെവാഗ്!

അതീവ നര്‍മം വിതറുന്നവയാണ് വീരേന്ദര്‍ സെവാഗിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.
അതുകൊണ്ട് തന്നെ സ്ഥലത്തെ പ്രധാനട്രോളന്‍മാര്‍ എല്ലാവരും പലകുറി വീരുവിനെ ട്രോള്‍ ലോകത്തേക്ക് ക്ഷണിച്ചതാണ്.
ഇത്തവണത്തെ അദ്ദേഹത്തിന്റെ പോസ്റ്റും പതിവ് തെറ്റിച്ചില്ല.
ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രവും അതിന് ചുവട്ടില്‍ അദ്ദേഹം നല്‍കിയ തലക്കെട്ടുമാണ് ഇപ്പോള്‍ വൈറലാകുന്നത്.
രണ്ട് പക്ഷികളുടെ ചിത്രമാണ് സെവാഗ് പങ്കുവച്ചിരിക്കുന്നത്.
'പക്ഷികളെ കുറിച്ച് കൂടുതലായൊന്നും അറിയില്ല. എന്നാല്‍ ഈ ചിത്രത്തില്‍നിന്ന് ഭര്‍ത്താവിനെ കണ്ടെത്താന്‍ എളുപ്പമാണ്' സെവാഗ് ചിത്രത്തിനൊപ്പം കുറിച്ചു.

ആയിരക്കണക്കിന് പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. നിരവധി പേര്‍ സെവാഗിന്റെ ഈ നര്‍മത്തെ ആസ്വദിച്ചും അനുകൂലിച്ചും പോസ്റ്റ് ഹിറ്റാക്കുകയാണ്.
https://www.facebook.com/Malayalivartha



























