അബുദാബിയിലെ അല്‍ കസര്‍ അല്‍ അംവജ് ബീച്ചില്‍ പുള്ളിത്തിമിംഗലം എത്തി

അബുദാബിയിലെ ബീച്ചില്‍ കളിച്ചു രസിച്ചവര്‍ അപ്രതീക്ഷിതമായി അടുത്തെത്തിയ അതിഥിയെ കണ്ട് ഒന്ന് അമ്പരന്നു.
കാരണം, അതൊരു തിമിംഗലമായിരുന്നു. വെറും തിമിംഗലമല്ല, അപൂര്‍വ്വമായ പുള്ളിത്തിമിംഗലം.
അബുദാബിയിലെ അല്‍ കസര്‍ അല്‍ അംവജ് ബീച്ചിലെത്തിയാണ് പുള്ളിത്തിമിംഗലം സന്ദര്‍ശകരെ അത്ഭുതപ്പെടുത്തിയത്.
വംശനാശം നേരിടുന്ന വിഭാഗത്തില്‍പ്പെട്ട തിമിംഗലമാണിതെന്ന് സംഭവമറിഞ്ഞെത്തിയ അബുദാബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു.
മാത്രമല്ല, തിമിംഗലത്തെ കണ്ട ഉടന്‍ തന്നെ തീരദേശ സംരക്ഷണസേന സന്ദര്‍ശകരെയും ഇവിടെ നിന്നും മാറ്റിയിരുന്നു. താല്‍ക്കാലികമായി ബീച്ച് അടച്ചിട്ടിരിക്കയാണ്.
https://www.facebook.com/Malayalivartha



























