കടുവയുമായി ബാലികയുടെ, അമ്പരപ്പിക്കുന്ന സൗഹൃദം

കുഞ്ഞുങ്ങള്‍ക്ക് താലോലിച്ചും കൊഞ്ചിച്ചും വളര്‍ത്താന്‍ നായയെയും പൂച്ചയെയും പക്ഷികളെയും ഒക്കെ മാതാപിതാക്കള്‍ വാങ്ങി നല്‍കാറുണ്ട്.
ചൈനയില്‍ നിന്നുള്ള സുന്‍ സിയോജിങ് എന്ന ഒന്‍പതുകാരിയുടെ പ്രിയ ചങ്ങാതി ഒരു കടുവക്കുട്ടിയാണ്. സോഷ്യല്‍ ലോകത്ത് ഇവരുടെ ചങ്ങാത്തം വിസ്മയം തീര്‍ക്കുകയാണ്.
സുന്നിന്റെ അച്ഛന്‍ ദക്ഷിണ ചൈനയിലെ ഒരു മൃഗശാലയിലെ ജീവനക്കാരനാണ്. മൃഗശാലയ്ക്കടുത്താണ് ഇവരുടെ വീടും.
മൂന്ന് മാസം മുന്‍പ് കടുവക്കുട്ടി ജനിച്ചത് മുതല്‍ സുന്‍ അവളുടെ സമയം കൂടുതലും ചിലവഴിക്കുന്നത് കടുവയ്‌ക്കൊപ്പമാണ്. അത് ഇവര്‍ക്കിടയില്‍ വലിയ സൗഹൃദത്തിന് കാരണമായി.
കടുവയ്ക്ക് ഒപ്പം കളിക്കുക മാത്രമല്ല, അതിന് ഭക്ഷണം കൊടുക്കുന്നതും, പാലുകൊടുക്കുന്നതും, എന്തിന് കുളിപ്പിക്കുന്നതടക്കം ചെയ്യുന്നത് ഈ പെണ്‍കുട്ടിയാണ്. കടുവക്കുട്ടിക്ക് ഹുനിയു എന്നാണ് ഇവള്‍ പേരിട്ടത്. കടുവയുടെ കഴുത്തിലൊരു ബെല്‍റ്റും കെട്ടി ഇരുവരും ഒന്നിച്ച് സവാരിയും പോകാറുണ്ട്.
ഹുനിയ്ക്ക് മുന്‍പേ പിറന്ന രണ്ട് കുട്ടികളെ അമ്മ കടുവ ചവിട്ടിക്കൊന്നിരുന്നു. ഈ സാഹചര്യത്തില്‍ മൃഗശാല അധികൃതര്‍ ഹുനിയയെ മാറ്റിയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ തമ്മിലുള്ള സൗഹൃദകാഴ്ച സോഷ്യല്‍ ലോകത്തും വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























