പനാമ സിറ്റി ലക്സര്‍ ടവറിലെ 27-ാം നിലയില്‍ നിന്നുകൊണ്ട് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് ദാരുണാന്ത്യം
കെട്ടിടത്തിന്റെ ഇരുപത്തിയേഴാം നിലയുടെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതി ബാല്‍ക്കണിയില്‍ നിന്നും വീണു മരിച്ചു.
സെല്‍ഫിയ്ക്ക് പോസ്ചെയ്യുന്നതിനിടയിലാണ് സാന്ദ്ര കാല്‍വഴുതി താഴേക്ക് വീണത്. പനാമ സിറ്റിക്കടുത്തുളള ലക്സര്ടവറിലെ 27-ാം നിലയില്‍നിന്നാണ് യുവതി താഴെ വീണത്.
സമീപത്തെ കെട്ടിടത്തില്‍നിന്നും ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
പനാമയില്‍ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്ന സാന്ദ്ര പോര്‍ച്ചുഗീസ് സ്വദേശിയാണ്.
ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ടെന്ന് സാന്ദ്രയുടെ സുഹൃത്തിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദൃശ്യങ്ങള്‍ സോഷ്യല്‍ ലോകത്തും വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബാല്‍ക്കണിയില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്പ്പെട്ടാകാം യുവതിയ്ക്ക് ബാലന്‍സ് തെറ്റിയതെന്ന നിഗമനത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha