ആറുവര്‍ഷമായി കാണാന്‍ കഴിയാതിരുന്ന മാതാപിതാക്കളെ കൂട്ടുകാര്‍ പിറന്നാള്‍ സമ്മാനമായി മുന്നിലെത്തിച്ചു!
ആറു വര്‍ഷം മുന്‍പ് മെഡിക്കല്‍ പഠനത്തിനായി ജര്മ്മനിയിലെത്തിയതാണ് യെമന്‍ സ്വദേശിയായ യുവാവ്. ഇതിനിടെ ഒരിക്കല്‍ പോലും മാതാപിതാക്കളെ പോയ കാണാന്‍ അവന്റെ സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ആ യുവാവിന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു അപ്രതീക്ഷിത സമ്മാനമെത്തി.
പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കളിലൊരാള്‍ ഐപാഡില്‍ മാതാപിതാക്കളെ വിഡിയോ കോളില്‍ കൊണ്ടുവന്ന് സംസാരിപ്പിച്ചു. അപ്പോള്‍ തന്നെ ഇയാളുടെ കണ്ണു നിറഞ്ഞിരുന്നു. അല്പസമയത്തിനകം ക്ലാസ്റൂമിന്റെ പിന്‍വാതിലിലൂടെ അവര്‍ നടന്നെത്തി. 6 വര്‍ഷം കാണാതിരുന്ന അച്ഛനും അമ്മയും!
നടക്കുന്നത് സ്വപ്നമാണോ അതോ യാഥാര്‍ത്ഥ്യമാണോ എന്ന് വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി യുവാവ്. തങ്ങളുടെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നു പറഞ്ഞുകൊണ്ട് നിരവധി പേരാണ് നവമാധ്യമങ്ങളില്‍ വിഡിയോ പങ്കുവെക്കുന്നത്.
ആ ഊഷ്മള രംഗം കണ്ട് അന്ന് അവിടെ കൂടിയിരുന്ന എല്ലാവരുടെയും കണ്ണു നനഞ്ഞിട്ടുണ്ടാകണം. ജനിച്ച് ഇന്നോളമുള്ള പിറന്നാളുകളില്‍ അവന് ഏറ്റവും ഓര്‍ത്തിരിക്കുന്നതും ഈ ദിനമാകാം. ഇനി എന്തു കൊടുത്താലും ഇതില്‍ കവിഞ്ഞ് ഒരു സന്തോഷം അവന് ഉണ്ടാകാനിടയില്ല എന്ന് സുഹൃത്തുക്കള്‍ക്കറിയാം.
https://www.facebook.com/Malayalivartha